Posted On
date_range Updated On
date_range സി.പി.എം 92 സീറ്റിൽ; സി.പി.ഐക്ക് 27 സീറ്റ്
തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സീറ്റ് വിഭജനം പൂർത്തിയായി. 92 സീറ്റിൽ സി.പി.എം മത്സരിക്കും. ഇതിൽ ചില സീറ്റുകൾ സി.പി.എം സ്വതന്ത്രർക്ക് നൽകും. സി.പി.ഐക്ക് 27 സീറ്റ് കിട്ടും. ജനതാദൾ എസിന് 5. എൻ.സി. പിക്കും ജനാധിപത്യ കേരളാ കോൺഗ്രസിനും 4 വീതം. ഐ.എൻ.എലിന് മൂന്നും കേരളാ കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗം, കോൺഗ്രസ് എസ് , ആർ.എസ്.പി കുഞ്ഞുമോൻ, കേരളാ കോൺഗ്രസ് ബി പാർട്ടികൾക്ക് ഒരു സീറ്റ് വീതവുമാണ് നൽകിയത്. കെ.ആർ ഗൗരിയമ്മയുടെ ജെ.എസ്.എസ്, പി.സി ജോർജിന്‍റെ കേരളാ കോൺഗ്രസ് സെകുലർ പാർട്ടികൾക്ക് സീറ്റില്ല. ഇതിൽ ഗൗരിയമ്മയുടെ പാർട്ടിക്ക് സ്വീകാര്യനായ ആൾക്ക് സി.പി.എം സീറ്റ് കൊടുത്തേക്കും. കഴിഞ്ഞതവണ സി.പി.എം 93 സീറ്റുകളിലാണ് മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.