Posted On
date_range Updated On
date_range തൃശൂരിൽ വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടികൂടി
തൃശൂര്‍: തൃശൂർ അന്തിക്കാട്ടിലെ വീട്ടിൽ നിന്ന് സ്‌ഫോടകവസ്തു ശേഖരം പിടികൂടി. 2100 ഡിറ്റണേറ്ററുകള്‍, 656 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 75 കിലോഗ്രാം അമോണിയം നൈട്രേറ്റ്, 20 കിലോ ഗണ്‍പൗഡര്‍ എന്നിവയാണ് പിടികൂടിയത്.
പുത്തൂക്കാരന്‍ വിനുവിന്‍റെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പാരമ്പര്യമായി കിണര്‍പണി നടത്തുന്ന ആളാണെന്നും കിണര്‍ പണിക്കായാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.