തലശ്ശേരി: രുചി നഗരമായ, തലശ്ശേരിയുടെ സാംസ്കാരിക സദസ്സിനെ സാക്ഷിനിര്‍ത്തി ‘മാധ്യമം രുചി’ അഞ്ചാംപതിപ്പ് പുറത്തിറങ്ങി. സുഗന്ധവ്യഞ്ജനങ്ങള്‍ തേടിയത്തെിയ വിദേശസഞ്ചാരികളിലൂടെ തലശ്ശേരിയുടെ പാചകപ്പെരുമ കടലിനക്കരെയത്തെിച്ച് ഖ്യാതി നേടിയ ആയിശ മന്‍സില്‍ എന്ന ജഡ്ജ് ബംഗ്ളാവാണ് ‘മാധ്യമം രുചി’യുടെ പ്രകാശനവേദിയായത്. പാചകവൈദഗ്ധ്യത്തില്‍ പ്രശസ്തി നേടിയ മഹിളകളുടെയും തലശ്ശേരിയിലെ വിവിധ രംഗങ്ങളിലെ പ്രമുഖരുടെയും സാന്നിധ്യംകൊണ്ട് പ്രകാശന ചടങ്ങ് സമൃദ്ധമാവുകയായിരുന്നു.
നാവിന്‍തുമ്പില്‍ രുചിമുകുളങ്ങളെ ഉണര്‍ത്താന്‍ ഒട്ടേറെ പാചകവിധികള്‍ കടലോരം, കായലോരം, പുഴയോരം, വനയോരം, പാതയോരം, സൈബര്‍ഓരം എന്നീ വിഭാഗങ്ങളിലായി രുചിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാചക വിദഗ്ധ വി.സി. ഫൈസ മൂസ, തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. ‘മാധ്യമം’ എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മാളിയേക്കല്‍ മറിയുമ്മ മുഖ്യാതിഥിയായി. മാഗസിന്‍ എഡിറ്റര്‍ ഭരതന്നൂര്‍ ഷമീര്‍ ‘രുചി’ സമര്‍പ്പണം നടത്തി.
നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ നജ്മ ഹാഷിം, മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്‍റ് ഫാ. തോമസ് തൈത്തോട്ടം, ‘മാധ്യമം’ പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ. പാറക്കടവ് എന്നിവര്‍ സംസാരിച്ചു. പി.ആര്‍ മാനേജര്‍ കെ.ടി. ശൗക്കത്തലി സ്വാഗതവും കണ്ണൂര്‍ യൂനിറ്റ് റസിഡന്‍റ് മാനേജര്‍ ഉമര്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.
ആയിശ മന്‍സില്‍ വിന്‍േറജ് മാന്‍ഷന്‍ ഉടമ സി.പി. മൂസ, നഗരസഭാ മുന്‍ ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍, റിച്ചാര്‍ഡ് ഹേ എം.പിയുടെ പത്നി ഷക്കീല ഹേ, വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി.വി. സൈനുദ്ദീന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ സെക്രട്ടറി എ.കെ. സകരിയ, പാചക വിദഗ്ധരായ റസിയ ലത്തീഫ്, നീതു രജീഷ്, ലുലു സാരീസ്-ലുലു ഗോള്‍ഡ് ചെയര്‍മാന്‍ പി.പി. അബ്ദുല്‍ ഹമീദ്, പാണ്ട ഫുഡ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ വി.എന്‍.കെ. അഹമ്മദ് ഹാജി, യോര്‍ക്സ് ജെന്‍റ്സ് ഷോറൂം മാനേജിങ് പാര്‍ട്ണര്‍ കെ.ടി. അയ്യൂബ്, ഫാദില്‍ ഗ്രൂപ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ്, സ്പെക്ട്രം പവര്‍ പ്രൊഡക്ട്സ് സി.ഇ.ഒ കെ. ഹരീന്ദ്രന്‍, പാരീസ് കണ്‍സേണ്‍സ് പാര്‍ട്ണര്‍ ടി.സി. ആസിഫ്, ‘മാധ്യമം’ ഡെപ്യൂട്ടി എഡിറ്റര്‍ ഇബ്രാഹിം കോട്ടക്കല്‍, മാര്‍ക്കറ്റിങ് മാനേജര്‍ എം.എം. മുഹ്സിന്‍ അലി, ന്യൂസ് എഡിറ്റര്‍ സി.കെ.എ. ജബ്ബാര്‍, ബ്യൂറോ ചീഫ് അബു ബി. ഹുസൈന്‍, പരസ്യ വിഭാഗം മാനേജര്‍ അബ്ദുല്‍ ഗഫൂര്‍, ‘മാധ്യമം’ മുന്‍ ഡി.ജി.എം വി.കെ. ഖാലിദ്, ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയാ പ്രസിഡന്‍റ് കളത്തില്‍ ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.