പയ്യോളി: വരന്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വധു വിവാഹപന്തലില്‍നിന്നും കാമുകനോടൊപ്പം ഒളിച്ചോടി. കൊയിലാണ്ടി കാവുംവട്ടത്താണ് ശനിയാഴ്ച ഉച്ചക്ക് സിനിമാ സ്റ്റൈലില്‍ വധുവിനെ ‘പൊക്കി’ യുവാവ് മോട്ടോര്‍ബൈക്കില്‍ സ്ഥലംവിട്ടത്. കൊയിലാണ്ടി നമ്പ്രത്തുകരയിലെ സംസ്കൃതം ഗവ. കോളജില്‍ ബിരുദ വിദ്യാര്‍ഥികളായ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു.
കാവുംവട്ടത്തുള്ള വീട്ടില്‍ വിവാഹസല്‍ക്കാരം നടക്കവെ വധുവിന്‍െറ സഹപാഠികളായ പെണ്‍കുട്ടികളുള്‍പ്പെടെ കുറച്ച് വിദ്യാര്‍ഥികളും യുവാവും അവിടെ എത്തുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്ന വ്യാജേനയാണ് ഇവര്‍ എത്തിയത്. വിവാഹ സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞൊരുങ്ങി വിവാഹപന്തലില്‍ നിന്ന വധുവുമൊന്നിച്ച് ഇവര്‍ ഫോട്ടോയെടുത്തു.
പിന്നീട് ഫോട്ടോയെടുക്കാന്‍ എന്ന വ്യാജേന വിദ്യാര്‍ഥിസംഘം വധുവിനെ വീടിന്‍െറ മുന്നിലുള്ള റോഡിലേക്ക് കൊണ്ടുവന്നു. ഈ സമയത്ത് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് യുവാവ് വധുവിനെ ബൈക്കില്‍ കയറ്റി സ്ഥലം വിടുകയായിരുന്നു. പയ്യോളിക്കാരനായ യുവാവിന് സംരക്ഷണം നല്‍കി സുഹൃത്തുക്കളും മോട്ടോര്‍ബൈക്കില്‍ പിന്നാലെ പോയതായി പറയുന്നു. വധുവിന്‍െറ വീട്ടിലേക്ക് പുറപ്പെടാനിരുന്ന വരനെ നടന്ന സംഭവം ആരോ വിളിച്ചറിയിക്കുകയായിരുന്നു.
വിവാഹപന്തലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പലരും വീട്ടില്‍ നടന്ന സംഭവം അറിഞ്ഞിരുന്നില്ല. പിന്നീട് നവവധു ഒളിച്ചോടിയെന്ന വിവരം പുറത്തുവന്നതോടെ ആഹ്ളാദം നിറഞ്ഞ കല്യാണ വീട് ദു$ഖസാന്ദ്രമായി. വധുവിന്‍െറ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പൊലീസ് അന്വേഷണമാരംഭിച്ചു. അതേസമയം, നഷ്ടപരിഹാരം ആവശ്യപ്പെട്ട് വരന്‍െറ വീട്ടുകാര്‍ രംഗത്തത്തെിയതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.