വടുതല (ആലപ്പുഴ): സിനിമാതാരം കലാഭവന്‍ മണിയുടെ ഹിറ്റ് ഗാനമായ ‘മിന്നാമിനുങ്ങേ മിന്നും മിന്നുങ്ങേ... എന്ന ഗാനത്തിന് പുതുജീവന്‍ നല്‍കി ജയലക്ഷ്മി. മണിമാമന് ആദരാഞ്ജലി അര്‍പ്പിച്ച് കേരള കോകില എന്നറിയപ്പെടുന്ന ജയലക്ഷ്മി പാടിയ ഈ ഗാനം യൂട്യൂബിലും സാമൂഹിക മാധ്യമങ്ങളിലും വൈറലായി. രണ്ടു ലക്ഷത്തിലധികം പേര്‍ ഗാനം കേട്ടുകഴിഞ്ഞു.
ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ മണിയുമായി വേദിയില്‍ ആലപിച്ച ഗാനം സങ്കടത്തോടെ മണിക്ക് ആദരഞ്ജലി അര്‍പ്പിച്ച് ഏറെ സങ്കടത്തോടെയാണ് പാടിയത്. ഗാനം സാമൂഹിക മാധ്യമങ്ങളില്‍ എത്തിയതോടെ വൈറലായി. മുബൈയിലെ വാസയിലെ സ്റ്റെല്ലയില്‍ താമസിക്കുന്ന വീട്ടില്‍വെച്ച് പാടിയതാണ്.
ലതാ മങ്കേഷ്കറുടെ സത്യം ശിവം സുന്ദരം എന്ന ഹിന്ദിഗാനം അതേ സ്വരശുദ്ധിയില്‍ ആലപിച്ച് സാക്ഷാല്‍ ലതാ മങ്കേഷ്കറെ തന്നെ വിസ്മയിപ്പിച്ചതാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ ഈ കൊച്ചുമിടുക്കി. ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള കലാകാരനായിരുന്നു മണിമാമനെന്ന് ജയലക്ഷ്മി പറഞ്ഞു. ഹിന്ദുസ്ഥാനി സംഗീതം പഠിക്കാനാണ് ജയലക്ഷ്മിയും കുടുംബവും മുബൈയിലേക്ക് താമസം മാറിയത്. ഒരു വര്‍ഷമായി ഇവിടെയാണ് താമസം. വാസയിലെ ബേസില്‍ കേരള സമാജം (ബി.കെ.എസ്) സ്കൂളിലെ എഴാം ക്ളാസ് വിദ്യാര്‍ഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.