തൃശൂർ: നടൻ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കസ്റ്റഡിയില്‍. മണിയുടെ സഹായികളും സുഹൃത്തുക്കളുമായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. മണിയുടെ ഔട്ട് ഹൗസായ പാഡി വൃത്തിയാക്കിയത് ഇവരാണ്. ഇവർ തെളിവ് നശിപ്പിച്ചതായി മണിയുടെ സഹോദരൻ രാമകൃഷ്ണൻ ആരോപിച്ചിരുന്നു.
മണിയുടെ കുടുംബജീവിതത്തില്‍ പ്രശ്‍നങ്ങളില്ലായിരുന്നു. പാഡിയിലെത്തി സാബു മദ്യപിച്ചിരുന്നു. മണിയുടെ മാനേജറാണ് ഇക്കാര്യം അറിയിച്ചതെന്നും രാമകൃഷ്‍ണന്‍ പറഞ്ഞിരുന്നു. മണിയുടെ രക്തത്തിൽ മീഥൈൽ ആൽക്കഹോൾ അനുവദനീയമായതിനേക്കാൾ വളരെ കൂടിയ അളവിൽ അടങ്ങിയിരുന്നുവെന്ന് അമൃത ആശുപത്രിയിലെ ഡോക്ടർമാർപറഞ്ഞിരുന്നു. വീടിനു സമീപം മണി സുഹൃത്തുക്കളുമായി ഒത്തുകൂടുന്ന പാഡിയിൽ അവസാനം അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുകയും മറ്റും ചെയ്തവരിൽ ആരിലും കാണാത്ത മീഥൈൽ ആൽക്കഹോൾ എങ്ങനെ മണിയുടെ ശരീരത്തിൽ മാത്രം കാണാനിടയായിയെന്ന് രാമകൃഷ്ണൻ ചോദിച്ചിരുന്നു.
അതേസമയം, ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വെള്ളിയാഴ്ച അധികൃതര്‍ക്ക് കൈമാറിയേക്കും. മാര്‍ച്ച് 6ന് വൈകീട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മണി മരിച്ചത്. ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്‍റെ അംശം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ടി.വി അവതാരകൻ സാബുവിനെ കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.