കോഴിക്കോട്: അമിത വേഗതയില്‍ എത്തിയ ബസ് നടുറോഡില്‍ യാത്രക്കാരനെ ഇറക്കാന്‍ നിര്‍ത്തിയത് ചോദ്യം ചെയ്ത യുവാവ് അതേ ബസിടിച്ച് മരിച്ചു. നടക്കാവ് പണിക്കര്‍ റോഡില്‍ കുന്നുമ്മലില്‍ ജ്യോതിഷ് വീട്ടില്‍ പരേതനായ ജനീറ്റര്‍ ലിനലിന്‍െറ മകന്‍ അലോഷ്യസ് ജെയിംസ് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വെസ്റ്റ്ഹില്‍ ചുങ്കത്തിന് സമീപമാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നടുറോഡില്‍ പെട്ടെന്ന് നിര്‍ത്തിയതിന് പിന്നില്‍ ജെയിംസ് ഓടിച്ചിരുന്ന ബൈക്ക് ചെറുതായി ഉരസി. ബസ് നടുറോഡില്‍ നിര്‍ത്തരുതെന്ന് ഡ്രൈവറെ താക്കീതു ചെയ്തു മുന്നോട്ടു നീങ്ങിയ ബൈക്കിനുമേല്‍ അതേ ബസ് ഇടിക്കുകയായിരുന്നു. ചക്രം ദേഹത്തുകൂടെ കയറിയിറങ്ങിയ യുവാവ് തല്‍ക്ഷണം മരിച്ചു.
ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ലിസിയാണ് അലോഷ്യസ് ജെയിംസിന്‍െറ മാതാവ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കണ്ണൂര്‍ റോഡിലെ സിറ്റി സെന്‍റ് ജോസഫ്സ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കുശേഷം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.