അനധികൃതമായി റെയില്‍വേ ടിക്കറ്റ് വിറ്റ മൂന്നുപേര്‍ ആര്‍.പി.എഫ് പിടിയില്‍

പാലക്കാട്: റെയില്‍വേ ടിക്കറ്റ് അനധികൃതമായി വിറ്റ മൂന്നുപേരെ റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്) അറസ്റ്റ് ചെയ്തു. ഒലവക്കോട് പുതിയ പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ ജയകുമാര്‍ (51), കഞ്ചിക്കോട്ടെ ട്രാവല്‍സ് നടത്തിപ്പുകാരായ അബ്ദുല്‍ സമദ് (30), രഘു (45) എന്നിവരാണ് പിടിയിലായത്.ഐ.ആര്‍.സി.ടി.സി സൈറ്റില്‍നിന്ന് ഓണ്‍ലൈനായി ടിക്കറ്റെടുത്ത് റെയില്‍വേയുടെ അംഗീകാരമില്ലാതെ കമീഷന്‍ ഈടാക്കി വിറ്റതിനാണ് അറസ്റ്റ്.സ്വകാര്യ ആവശ്യത്തിന് ഏതൊരാള്‍ക്കും ഐ.ആര്‍.സി.ടി.സി സൈറ്റില്‍ യൂസര്‍ ഐ.ഡി നിര്‍മിച്ച് ഓണ്‍ലൈന്‍ മുഖേന ടിക്കറ്റെടുക്കാം. ഒരാള്‍ക്ക് ഇത്തരത്തില്‍ മാസം പത്ത് ടിക്കറ്റ് വരെയാണ് എടുക്കാനാവുക. ഈ സംവിധാനം ദുരുപയോഗം ചെയ്ത് വിവിധ യൂസര്‍ ഐ.ഡികള്‍ ഉപയോഗിച്ച് വന്‍തോതില്‍ ടിക്കറ്റെടുത്ത് കമീഷന്‍ ഈടാക്കി വില്‍പന നടത്തിയിരുന്നതായി ആര്‍.പി.എഫ് കണ്ടത്തെി.
ഒരു ടിക്കറ്റിന് 40 മുതല്‍ 100 രൂപ വരെയാണ് കമീഷന്‍ ഈടാക്കിയത്.

രഹസ്യവിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ഡിവിഷനല്‍ സെക്യൂരിറ്റി കമീഷണര്‍ ചൊക്കരഘുവീറിന്‍െറ നിര്‍ദേശപ്രകാരം മൂന്ന് കേന്ദ്രങ്ങളിലും ഒരേസമയം നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സി.ഐമാരായ ബിനോയ് ആന്‍റണി, ഫിറോസ്, ചന്ദ്രശേഖരന്‍, എസ്.ഐമാരായ പുരുഷോത്തം പൂജാരി, ക്ളാരിവത്സ, ഭരത്രാജ് തുടങ്ങിയവരാണ് റെയ്ഡില്‍ പങ്കെടുത്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.