ലിംഗപദവിയുടെ വിവിധവശങ്ങള്‍ ചര്‍ച്ചചെയ്ത് ജി.ഐ.ഒ സെമിനാര്‍

കോഴിക്കോട്: സമൂഹമാണോ നിയമങ്ങളാണോ പാരമ്പര്യമാണോ ലിംഗപദവി നിര്‍ണയിക്കുന്നത് എന്ന ചോദ്യത്തിന്‍െറ വിവിധവശങ്ങള്‍ ചര്‍ച്ച ചെയ്ത് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) സെമിനാര്‍ നടത്തി. പാരമ്പര്യവും നിയമങ്ങളും സ്ത്രീയെ രണ്ടാംകിടക്കാരാക്കുമ്പോള്‍ അതിനെ പൊളിച്ചെഴുതുകയാണ് വേണ്ടതെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. സ്ത്രീയെയും പുരുഷനെയും വിഭജിക്കാതെ ഐക്യത്തോടെ പോകാന്‍ കഴിയുന്ന വിവേചനില്ലാത്ത സമൂഹമാണ് വേണ്ടതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍നടന്ന സെമിനാര്‍ മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. നിയമങ്ങള്‍ നടപ്പാക്കേണ്ടത് മനുഷ്യത്വത്തിന്‍െറ കണ്ണിലൂടെയാകണമെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങളെയും യാഥാര്‍ഥ്യത്തെയും പരിഗണിച്ചായിരിക്കണം നിയമങ്ങള്‍ നടപ്പാക്കേണ്ടത്. മനുഷ്യത്വത്തിന്‍െറയും നീതിയുടെയും അടിസ്ഥാനത്തില്‍ കാലാനുവര്‍ത്തിയായി നിയമങ്ങള്‍ പരിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്ന മിയാന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കൂടിയാലോചനസമിതി അംഗം പി.ഐ. നൗഷാദ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ്, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം പ്രസിഡന്‍റ് സഫിയ അലി, ജമീല എടവണ്ണ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷബീര്‍ കൊടുവള്ളി, കണ്ണൂര്‍ സര്‍വകലാശാല റിസര്‍ച് സ്കോളര്‍ സോന ഭാസ്കര്‍, കാലിക്കറ്റ് സര്‍വകലാശാല റിസര്‍ച് സ്കോളര്‍ ദില്‍ഷാദ്, എം.എസ്.എം വൈസ് പ്രസിഡന്‍റ് സുഫിയാന്‍ അബ്ദുസത്താര്‍, അസ്മ മന്‍ഹാം എന്നിവര്‍ സംസാരിച്ചു. റുഖിയ റഹ്മത്ത് സ്വാഗതവും ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.