Posted On
date_range Updated On
date_range സോളാർ കമീഷൻ അടച്ചു പൂട്ടട്ടേയെന്ന് ജസ്റ്റിസ് ശിവരാജൻ
കൊച്ചി: സോളാർ കമീഷൻ അടച്ചു പൂട്ടട്ടേയെന്ന് ജസ്റ്റിസ് ശിവരാജൻ. സരിതക്ക് ഇന്ന് കോടതിയിൽ ഹാജരാക്കാൻ സാധിക്കില്ലെന്നും രണ്ടാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് കമീഷൻ ഈ പരാമർശം നടത്തിയത്.
അതേസമയം, സരിതക്ക് കൂടതൽ സമയം അനുവദിക്കാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് ശിവരാജൻ വ്യക്തമാക്കി. വെള്ളിയാഴ്ച സരിത ഹാജരാകണമെന്നും കമീഷൻ ഉത്തരവിട്ടു. ഈ സന്ദർഭത്തിലാണ് കമീഷൻ അടച്ചുപൂട്ടട്ടേയെന്ന് ജസ്റ്റിസ് ശിവരാജൻ സരിതയുടെ അഭിഭാഷകനോട് ചോദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.