തൃശൂര്‍: കഴിഞ്ഞദിവസം അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോളിന്‍െറയും ലഹരിവസ്തുക്കളുടെയും സാന്നിധ്യം ഉണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് മണിയുടെ സുഹൃത്തുക്കളെയും ബന്ധുവിനെയും പാചകക്കാരനെയും വിശദമായി ചോദ്യം ചെയ്തു. കരള്‍രോഗമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെങ്കിലും മെഥനോള്‍ എങ്ങനെ ശരീരത്തില്‍ എത്തിയെന്നാണ് അന്വേഷിക്കുന്നത്.
വ്യാജമദ്യം കഴിച്ചാല്‍ മീഥൈല്‍ ആല്‍ക്കഹോളിന്‍െറ അംശം ശരീരത്തിലുണ്ടാകാം. എന്നാല്‍ വളരെ ഉയര്‍ന്ന അളവില്‍ കഴിച്ചാലെ മരണ കാരണമാകൂ. വ്യാജമദ്യം കഴിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. വീടിന് സമീപത്തെ ഒൗട്ട്ഹൗസില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്.
എന്നാല്‍, വ്യാജമദ്യം ഉപയോഗിച്ചുവോയെന്ന് വ്യക്തമല്ല. ഇക്കാര്യം അറിയാന്‍ ചലച്ചിത്ര-സീരിയല്‍ നടന്‍ ജാഫര്‍ ഇടുക്കി ഉള്‍പ്പെടെ ചില സുഹൃത്തുക്കളെ ചോദ്യം ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കുറച്ചുനാളായി മണി ബിയര്‍ മാത്രമേ കഴിക്കാറുള്ളൂയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിനൊപ്പം ലഹരി ഗുളികകളോ മറ്റ് ലഹരി വസ്തുക്കളോ മണി ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്.
മണിയുടെ ശരീരത്തിലെമെഥനോളിന്‍െറ അളവ് സംബന്ധിച്ച പരിശോധനാഫലം ചൊവ്വാഴ്ച ലഭിക്കുമെന്ന് പൊലീസ് പറഞ്ഞു. കുഴഞ്ഞുവീഴുന്ന സമയം മണിയോടൊപ്പമുണ്ടായിരുന്ന അളിയന്‍ ബിപിന്‍, പാചകക്കാരന്‍ എന്നിവരെയുമാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.