ആരാണ് പിന്നില്‍നിന്ന് കുത്തിയതെന്ന് മാണി മനസാക്ഷിയോട് ചോദിക്കണം –ഫ്രാന്‍സിസ് ജോര്‍ജ്

കോട്ടയം: ആരാണ് പിന്നില്‍നിന്ന് കുത്തിയതെന്ന് കെ.എം. മാണി സ്വന്തം മനസാക്ഷിയോട് ചോദിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. വിമതര്‍ പിന്നില്‍നിന്ന് കുത്തിയെന്ന മാണിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരാണ് പിന്നില്‍നിന്ന് കുത്തിയതെന്ന് ചരിത്രം അറിയാവുന്നവര്‍ക്ക് അറിയാം. പാര്‍ട്ടിക്കുള്ളില്‍ ആര് നേതാവാകുന്നതിലും പ്രശ്നമില്ല. ചിലരെ വളഞ്ഞവഴിയിലൂടെ നേതാവാക്കുന്നതാണ് പ്രശ്നം. പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല. ലയനത്തിനുശേഷം എന്നും അവഗണന മാത്രമാണുണ്ടായത്. മുന്നില്‍നിന്നും പിന്നില്‍നിന്നും വശങ്ങളില്‍നിന്നും കുത്തേറ്റവരാണ് തങ്ങളെന്നും കൂട്ടിച്ചേര്‍ത്തു. കോട്ടയം ടി.ബിയിലും കാഞ്ഞിരപ്പള്ളിയിലും വിമതരുടെ യോഗം ചേര്‍ന്നു. ഒമ്പതിന് പുതിയ പാര്‍ട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ചചെയ്തതെന്ന് നേതാക്കള്‍ അറിയിച്ചു. ഫ്രാന്‍സിസ് ജോര്‍ജ്, ഡോ. കെ.സി. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.