Posted On
date_range Updated On
date_range പ്ളസ് വണ്‍ രണ്ടാം അലോട്ട്മെന്‍റിലുള്ള വിദ്യാര്‍ഥി പ്രവേശം അവസാനിച്ചു
തിരുവനന്തപുരം: പ്ളസ് വണ്‍ പ്രവേശത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് പട്ടിക പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശം അവസാനിച്ചു. അലോട്ട്മെന്‍റ് പട്ടികപ്രകാരം 872 സീറ്റുകള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. പ്രവേശം നേടാതിരുന്ന വിദ്യാര്‍ഥികളുടെ അന്തിമ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. ഈ പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും സപ്ളിമെന്‍ററി അലോട്ട്മെന്‍റ് നടത്തുക. ഇതുവരെ അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ക്ക് സപ്ളിമെന്‍ററി അലോട്ട്മെന്‍റില്‍ പരിഗണിക്കാന്‍ അപേക്ഷ പുതുക്കി നല്‍കണം. ഇതിനായുള്ള ഒഴിവുകളും വിജ്ഞാപനവും അടുത്തമാസം എട്ടിന് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.