കൗതുകവും പരിഭ്രാന്തിയുമായി മഞ്ഞമഴ

ചവറ: കൊറ്റന്‍കുളങ്ങരയില്‍ മഞ്ഞമഴ പെയ്തത് കൗതുകവും പരിഭ്രാന്തിയും പരത്തി. ചവറ ക്യൂ-186ാം നമ്പര്‍ സര്‍വിസ് സഹകരണ ബാങ്കിന് പരിസരത്തെ ശ്രീധന്യം വീട്ടില്‍ വേണുഗോപാലന്‍ നായരാണ് മഴത്തുള്ളികളിലെ നിറവ്യത്യാസം ശ്രദ്ധിച്ചത്. ഞായറാഴ്ച രാവിലെ 7.30 നാണ് പത്ത് മിനിറ്റ് നേരം മഴ പെയ്തത്. കഴുകി ഉണക്കാന്‍വെച്ചിരുന്ന പാത്രങ്ങളില്‍ മഞ്ഞത്തുള്ളികള്‍ ഉണങ്ങിയനിലയില്‍ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് വീടിനുമുകളിലും മറ്റും മഴത്തുള്ളികളിലെ മഞ്ഞനിറം വ്യക്തമായത്. ചെടികള്‍, വൃക്ഷങ്ങളുടെ ഇലകള്‍ എന്നിവയിലും മഞ്ഞത്തുള്ളികള്‍ കാണപ്പെട്ടു.
വിവരമറിയിച്ചതനുസരിച്ച് പഞ്ചായത്ത് അംഗം, ആരോഗ്യവകുപ്പ് ജീവനക്കാര്‍, വില്ളേജ് ഓഫിസര്‍ എന്നിവരത്തെി പരിശോധിച്ച് മഞ്ഞമഴയെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് സമീപത്ത് നടത്തിയ പരിശോധനയില്‍ സബീന മന്‍സിലില്‍ സജീവ്, അമ്പാല തെക്കതില്‍ പ്രഭാകരന്‍ വൈദ്യര്‍, സ്നേഹാലയത്തില്‍ ലാലു എന്നിവരുടെ വീടിന് ചുറ്റും മഞ്ഞ മഴത്തുള്ളികളുടെ അംശം കണ്ടത്തെി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.