ചേര്‍ത്തല: സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണബാങ്ക് വെട്ടിപ്പാണ് പട്ടണക്കാട് സഹ. ബാങ്കില്‍ നടന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വിവിധ ഇടപാടുകളില്‍ 27.94 കോടിയുടെ തട്ടിപ്പ് നടന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. സഹകരണ ജോയന്‍റ് രജിസ്ട്രാറുടെ ഉത്തരവനുസരിച്ച് ചേര്‍ത്തല അസി. രജിസ്ട്രാര്‍ ഓഫിസിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ യു.കെ. രേണുകയുടെ നേതൃത്വത്തിലാണ് സംഭവം അന്വേഷിച്ചത്. മേയ് 12നാണ് ജോ. രജിസ്ട്രാര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബാങ്ക് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ജീവനക്കാര്‍ വ്യജരേഖ ചമച്ച് വെട്ടിപ്പ് നടത്തിയതിന് ഒത്താശചെയ്ത ഭരണസമിതിയും കൂട്ടുത്തരവാദിയാണെന്ന് 290 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. വിവിധയിനങ്ങളിലായി 26,75,15,882.94 രൂപയുടെ അപഹരണം നടന്നു.
ബാങ്കിന് 1,18,66,925 രൂപയുടെ നഷ്ടം ഉണ്ടായതായും ചൂണ്ടിക്കാട്ടുന്നു. ബാങ്ക് നടപ്പാക്കിയ ശതാബ്ദി ഓവര്‍ ഡ്രാഫ്റ്റ് പദ്ധതിയില്‍ പലിശയടക്കം 11.16 കോടിയുടേതാണ് വെട്ടിപ്പ്. സ്ഥിരനിക്ഷേപ വായ്പയില്‍ 3.59 കോടിയും സ്വാശ്രയസംഘ വായ്പയില്‍ 1.80 കോടിയും തനതുവായ്പയില്‍ 1.18 കോടിയും കിസാന്‍ ക്രഡിറ്റ് വായ്പയില്‍ 33.26 ലക്ഷവും പ്രതിമാസ നിക്ഷേപ വായ്പയില്‍ 52.35 ലക്ഷവും പ്രതിമാസ നിക്ഷേപത്തില്‍ 26.72 ലക്ഷവും ചെക് ഡിസ്കൗണ്ടില്‍ 6.30 കോടിയും അപഹരിക്കുകയോ ക്രമക്കേട് കാട്ടുകയോ ചെയ്തു. സേവിങ്സ് ബാങ്ക് നിക്ഷേപത്തില്‍ 1.10 കോടിയുടേതാണ് വെട്ടിപ്പ്. ആലപ്പുഴ സ്വദേശിയായ ബിസിനസുകാരന് ബാങ്ക് സെക്രട്ടറി 80 ലക്ഷം രൂപ പലിശക്ക് നല്‍കി. അതിന് ഈടായി വാങ്ങിയ വസ്തുവിന്‍െറ ആധാരം ഉപയോഗിച്ച് ബാങ്കിലെ 24 അംഗങ്ങളുടെ പേരില്‍ 1.16 കോടി വായ്പയെടുത്തു. അംഗങ്ങളെ കബളിപ്പിച്ചാണ് അവരുടെ പേരില്‍ വായ്പയെടുത്തത്. ഈ തുക ഇപ്പോള്‍ 2.47 കോടിയായി. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനാവശ്യപ്പെട്ട് ഭരണസമിതി അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.