പിണറായിഗ്രാമം മുഖ്യമന്ത്രിയുടെ സ്വകാര്യസ്വത്തല്ല –രവിശങ്കര്‍ പ്രസാദ്

തിരുവനന്തപുരം: കേരളത്തിലും കണ്ണൂരിലെ പിണറായിഗ്രാമത്തിലും പ്രവര്‍ത്തിക്കാന്‍ ബി.ജെ.പിക്ക് എല്ലാ അവകാശവുമുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ബി.ജെ.പിപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം അംഗീകരിക്കാന്‍ കഴിയില്ളെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. പൊലീസിന്‍െറ നിയന്ത്രണം അദ്ദേഹത്തിനാണ്. അതിനാല്‍ ഇത്തരത്തിലുള്ള അക്രമം അവസാനിപ്പിച്ചേ പറ്റൂ. കേരളത്തിലെവിടെയും ബി.ജെ.പിക്ക് പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനം വോട്ട് ലഭിച്ച ബി.ജെ.പിക്കാണ് കേരളത്തില്‍ ഭാവിയുള്ളത്. ‘മുഖ്യമന്ത്രിയുടെ ഗ്രാമത്തില്‍ ഞങ്ങള്‍ക്കും ജീവിക്കണം’ എന്നാവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

ഒമ്പത് സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. അവിടെയൊന്നും ഒരു സി.പി.എം പ്രവര്‍ത്തകനെപ്പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുന്നില്ളെന്ന് പിണറായി വിജയന്‍ ഓര്‍ക്കണം. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള 11 കോടി ബി.ജെ.പി അംഗങ്ങള്‍ ഇവിടെ അക്രമത്തിനിരയായവര്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനാസ്ഥാപനമായ ദേശീയ വനിതാ കമീഷനെതിരെ മുഖ്യമന്ത്രി അപവാദം പ്രചരിപ്പിക്കുന്നതായി അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കണ്ണൂരിലെ സംഘര്‍ഷബാധിത പ്രദേശത്ത് കമീഷന്‍ വന്നത് ഒളിഞ്ഞും പാത്തും അല്ല. പൊതു തെളിവെടുപ്പിന് പരാതി സ്വീകരിക്കാനാണ് വന്നത്. ഇക്കാര്യം മുഖ്യമന്ത്രി മറച്ചുവെക്കുകയാണ്. ജനങ്ങളുടെ മുന്നില്‍ ഒറ്റപ്പെടും എന്നുവന്നപ്പോള്‍ ജാള്യത മറച്ചുവെക്കാനാണ്  ആരോപണം ഉന്നയിക്കുന്നത്. അക്രമസംഭവങ്ങളില്‍ ഇനിയും ചര്‍ച്ചക്ക് അവസരമുണ്ട്. സര്‍വകക്ഷിസംഘം കണ്ണൂര്‍ സന്ദര്‍ശിക്കട്ടെ.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ അക്രമത്തിനിരയായ പിണറായിഗ്രാമത്തില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. രണ്ടാം ക്ളാസ് വിദ്യാര്‍ഥി കാര്‍ത്തിക് കെ. രാഹുല്‍, ബി.ജെ.പി പ്രവര്‍ത്തകരായ മാറോളി പ്രീജ, മാറോളി അജിത, മാറോളി രോഹിണി, മാറോളി വിനോദ്, നേതാക്കളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, സി.കെ. പദ്മനാഭന്‍, ശോഭാസുരേന്ദ്രന്‍, കെ. രാമന്‍പിള്ള, അഡ്വ. ജെ.ആര്‍. പത്മകുമാര്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT