Posted On
date_range Updated On
date_range പ്ലസ് വണ്‍ സീറ്റ് 20 ശതമാനം കൂട്ടി
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റുകളില്‍ ഇക്കൊല്ലം 20 ശതമാനം വര്‍ധന വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളില്‍ മാത്രമാണ് വര്‍ധന. ഇത്തരം എല്ലാ സ്കൂളുകളിലും സീറ്റ് വര്‍ധിപ്പിക്കും. സര്‍ക്കാറിന് അധികബാധ്യത വരുത്താത്ത വിധത്തിലായിരിക്കും ഇത്. നിലവില്‍ 50 സീറ്റുള്ള ബാച്ചുകളില്‍ 60 കുട്ടികളാകും. ഇതുവഴി 50600 സീറ്റുകള്‍ വര്‍ധിക്കും. നിലവില്‍ 356400 സീറ്റുകളാണുള്ളത്. ഇത് 407000 ആയി ഉയരും. അധികം അനുവദിച്ച സീറ്റില്‍ ആദ്യ അലോട്ട്മെന്‍റില്‍ തന്നെ പ്രവേശം നല്‍കും. 20നാണ് ആദ്യ അലോട്ടുമെന്‍റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.