Posted On
date_range Updated On
date_range രാഷ്ട്രീയമായി സനാഥരായെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്
തിരുവനന്തപുരം: രാഷ്ട്രീയമായി സനാഥരായെന്ന് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കതോലിക്ക ബാവ. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് അനാഥരാണെന്ന വികാരമുണ്ടായിരുന്നു. ഇപ്പോള്‍ അത് മാറി. സഭയോട് അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും കതോലിക്ക ബാവ പറഞ്ഞു.
മുഖ്യമന്ത്രിയുമായി സൗഹൃദ സംഭാഷണമാണ് നടത്തിയത്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും എത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഇപ്പോഴത്തെ സന്ദര്‍ശനമെന്നും കതോലിക്ക ബാവ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.