മലയാളം മിഷന്‍ തമിഴ്നാട് ഘടകം പുന:സംഘടന: പിണറായിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്ത്

ചെന്നൈ: മലയാളം മിഷന്‍ തമിഴ്നാട് ഘടകത്തിന്‍െറ ഭരണസമിതി പുന$സംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ ഇടപെടല്‍ ആവശ്യപ്പെട്ട് മലയാളം മിഷന്‍ ഭാരവാഹികള്‍ കത്തയച്ചു. മലയാളം മിഷന്‍ പദ്ധതിക്ക് തുടക്കമിട്ടത് മുന്‍ ഇടതു സര്‍ക്കാറാണ്.

മലയാളം മിഷന്‍ സ്ഥാപിച്ചപ്പോള്‍ ഉണ്ടായിരുന്ന ലക്ഷ്യങ്ങളിലും പഠനരീതികളിലും യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് മാറ്റുംവന്നുവെന്നു കത്തില്‍ തമിഴ്നാട് ഘടകം പ്രസിഡന്‍റ് എം. നന്ദഗോവിന്ദ് ചൂണ്ടിക്കാട്ടി. സാമ്പത്തിക പരിമിതി പറഞ്ഞ് അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടികള്‍ വെട്ടിക്കുറച്ചു.
പുസ്തക ദൗര്‍ലഭ്യമുണ്ടായി. പാഠ്യേതര പരിപാടികള്‍ക്ക് അനുമതി നിഷേധിച്ചു. പഠന കേന്ദ്രങ്ങള്‍ക്ക് ഗ്രാന്‍റ്  നല്‍കിയില്ല. ഇതുമൂലം മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചടുലതയും പ്രവര്‍ത്തകരുടെ താല്‍പര്യവും കുറഞ്ഞു.

 മാതൃഭാഷ പഠിക്കാനുള്ള താല്‍പര്യവുമായി എത്തുന്നവര്‍ അടുത്തിടെ കുറഞ്ഞുവരുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പരിശീലനം സിദ്ധിച്ച അധ്യാപകരുടെ കുറവ് നികത്താന്‍ പുതിയ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുക, പാഠപുസ്തകങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, പഠനകേന്ദ്രങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന ഗ്രാന്‍റ് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.