വിസതട്ടിപ്പിലൂടെ 15 ലക്ഷം കവര്‍ന്ന യുവാവ് പിടിയില്‍


കോഴിക്കോട്: വിസ വാഗ്ദാനം നല്‍കി നിരവധി പേരെ കബളിപ്പിച്ച് 15 ലക്ഷം രൂപ കവര്‍ന്ന യുവാവിനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കാനഡ, മക്കാവു, ചൈന, തായ്ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി 15 ലക്ഷത്തോളം രൂപ കവര്‍ന്ന കേസിലാണ് ഐക്കരപടി ലക്ഷംവീട് കോളനിയിലെ ജുനൈദി(28)നെ നടക്കാവ് എസ്.ഐ ജി. ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ ക്രൈംസ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. വിസ വാഗ്ദാനം നല്‍കി ഒരാളില്‍നിന്ന് അഞ്ച് ലക്ഷം വരെ കൈക്കലാക്കി മുങ്ങുന്നതാണ് ഇയാളുടെ രീതി. ഭാര്യയും വീട്ടുകാരുമറിയാതെ കോഴിക്കോട് നഗരത്തില്‍നിന്ന് രണ്ടാം വിവാഹം കഴിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. വീട് വിറ്റും ബാങ്ക് വായ്പയെടുത്തും പണം നല്‍കി വഞ്ചിതരായ മൂന്ന് ചെറുപ്പക്കാര്‍ നിരന്തരം ബന്ധപ്പെട്ടതോടെ, അവരെ വധിക്കാന്‍ തീരുമാനിച്ചതില്‍ നിന്നാണ് ഇയാളുടെ തട്ടിപ്പ് പുറംലോകമറിയുന്നത്. പണം നല്‍കിയവരില്‍ ഒരാളെ വിസയൊന്നുമില്ലാതെ മക്കാവുവിലേക്ക് അയക്കുകയും അവിടെ വിമാനത്താവളത്തില്‍നിന്ന് തിരിച്ചുപോരേണ്ടിയും വന്നു. തിരിച്ചുവന്ന ഇയാള്‍ വിസക്ക് പണം നല്‍കിയ തന്‍െറ  സുഹൃത്തുക്കളെ തട്ടിപ്പില്‍നിന്ന് രക്ഷപ്പെടുത്തുകയും ജുനൈദുമായി ഫോണില്‍ നിരന്തരം ബന്ധപ്പെടുകയും ചെയ്തു. ഇതോടെ തട്ടിപ്പ് വെളിച്ചത്താകുമെന്ന് ഭയന്ന് ഇവരെ വയനാട്ടിലെ റിസോര്‍ട്ടിലത്തെിച്ച് വകവരുത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. ഇതിനായി ക്വട്ടേഷന്‍ സംഘത്തിന് രണ്ട് ലക്ഷം വാഗ്ദാനം ചെയ്തതോടെ വിവരം പൊലീസ് അറിയുകയായിരുന്നു. ഭാര്യവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ജുനൈദിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസത്തെിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കീഴടക്കുകയായിരുന്നു.
അറസ്റ്റ് വിവരമറിഞ്ഞ് ആദ്യഭാര്യയും കുട്ടികളും ഇയാളുടെ തട്ടിപ്പിനിരയായവരും നടക്കാവ് സ്റ്റേഷനിലത്തെി. തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്നാണ് പൊലീസ് കരുതുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.