അധികാരത്തര്‍ക്കം: കക്കോവ് സുന്നി പള്ളി ആര്‍.ഡി.ഒ പൂട്ടി


കാരാട്: എ.പി-ഇ.കെ സുന്നി വിഭാഗങ്ങള്‍ തമ്മിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കക്കോവ് ജുമുഅത്ത് പള്ളി തിരൂര്‍ ആര്‍.ഡി.ഒ അടച്ചുപൂട്ടി. ഒരുവര്‍ഷത്തോളമായി തര്‍ക്കവും നിയമനടപടികളും ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷവും നിലനില്‍ക്കുന്ന കക്കോവില്‍ പൊലീസും തഹസില്‍ദാറും നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാതായതോടെയാണ് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുമുമ്പ് പള്ളി പൂട്ടാന്‍ തിരൂര്‍ ആര്‍.ഡി.ഒ ഡോ. അദീല അബ്ദുല്ല ഉത്തരവിട്ടത്.
മേയ് 27ന് നമസ്കാരത്തിനുമുമ്പ് ഇരുവിഭാഗവും തമ്മില്‍ നടന്ന സംഘട്ടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. മുമ്പും പലതവണ കൈയാങ്കളിയുണ്ടാവുകയും വെള്ളിയാഴ്ച നമസ്കാരത്തിന് നേതൃത്വം നല്‍കുന്നതിനെച്ചൊല്ലി വഴക്കാവുകയും ചെയ്തതാണ് പള്ളി അടച്ചുപൂട്ടാനിടയാക്കിയത്.
വെള്ളിയാഴ്ച സ്ഥലത്തത്തെിയ കൊണ്ടോട്ടി അഡീഷനല്‍ തഹസില്‍ദാര്‍ അബൂബക്കര്‍, കൊണ്ടോട്ടി സി.ഐ പി.കെ. സന്തോഷ് വാഴക്കാട്, എസ്.ഐ ദയാശീലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പള്ളി അടച്ചുപൂട്ടിയത്. കൊണ്ടോട്ടി തഹസില്‍ദാര്‍ക്കാണ് റസീവര്‍ ചുമതല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.