??.???.??? ??????? ???????? ?????????? ??????? ???? ????? ??????????? ?. ??????? ??.?? ???????? ??????????

മറ്റു സമുദായങ്ങളുടെ നന്മയും ലീഗിന്‍െറ ലക്ഷ്യം –ഇ. അഹമ്മദ്

കണ്ണൂര്‍: എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ ഉജ്ജ്വല തുടക്കം. പൊലീസ് മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന സമ്മേളനം മുസ്ലിം ലീഗ് ദേശീയ പ്രസിഡന്‍റ് ഇ. അഹമ്മദ് എം.പി ഉദ്ഘാടനം ചെയ്തു. സമുദായ ഐക്യവും മറ്റു സമുദായങ്ങളുടെ നന്മയുമാണ് മുസ്ലിം ലീഗിന്‍െറയും എം.എസ്.എഫ് ഉള്‍പ്പെടെയുള്ള പോഷക സംഘടനകളുടെയും ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം സമുദായത്തെയും മറ്റു സമുദായങ്ങളെയും ഒന്നായി കാണുന്നതിനാണ് ഖാഇദേ മില്ലത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാര്‍ഗനിര്‍ദേശം നല്‍കിയതെന്നും നമ്മുടെ ഓരോ പ്രവൃത്തിയും ചലനവും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മോദികാലത്തെ ദേശീയതയും വിദ്യാഭ്യാസ പരിഷ്കരണവും എന്ന വിഷയത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.
എം.പി. അബ്ദുസ്സമദ് സമദാനി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, പി.വി. അബ്ദുല്‍ വഹാബ് എം.പി, കെ.വി. കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, എം.സി. മായിന്‍ഹാജി, സി. മോയിന്‍കുട്ടി, അബ്ദുറഹ്മാന്‍ കല്ലായി, എം.എല്‍.എമാരായ ടി.വി. ഇബ്രാഹീം, എന്‍. ഷംസുദ്ദീന്‍, ആബിദ് ഹുസൈന്‍, എന്‍.എ. നെല്ലിക്കുന്ന്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലി, പി. കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍, കരീം ചേലേരി എന്നിവര്‍ സംസാരിച്ചു.
1937 മുതല്‍ 2016വരെയുള്ള എം.എസ്.എഫിന്‍െറ ചരിത്രമുള്‍ക്കൊള്ളുന്ന ഗ്രന്ഥം കെ.പി.എ. മജീദിന് നല്‍കി ഇ. അഹമ്മദ് പ്രകാശനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. മുഹമ്മദ് സ്വാഗതം പറഞ്ഞു. ബഹുസ്വരതയുടെ ഇന്ത്യ എന്ന ചര്‍ച്ചയില്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ വിഷയം അവതരിപ്പിച്ചു. സിനിമാതാരം സലീംകുമാര്‍ സംസാരിച്ചു.
ആഗോള മുസ്ലിംരാഷ്ട്രീയം എന്ന വിഷയത്തില്‍ യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ. ഫിറോസ് വിഷയം അവതരിപ്പിച്ചു. ദലിത് മുസ്ലിം രാഷ്ട്രീയത്തിന്‍െറ പ്രസക്തി എന്ന വിഷയത്തില്‍ ഡോ. എം.ബി. മനോജ് ക്ളാസെടുത്തു. ഇന്ന് രാവിലെ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
9,262 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.