Posted On
date_range Updated On
date_range കോടതി നിർദേശം അനുസരിക്കുക മാത്രമാണ് പൊലീസ് ചെയ്തത് –ഡി.ജി.പി
കോഴിക്കോട്: കോടതി പറഞ്ഞത് അനുസരിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് ആരേയും തടഞ്ഞിട്ടില്ലെന്നും സംഭവത്തിെൻറ വിശദാംശങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ പൊലീസ് കോടതിയിൽ നിന്നും വിലക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളും ഒ.ബി വാനും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും അസഭ്യമായി സംസാരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.