തൃശൂര്‍: മണ്‍സൂണിന്‍െറ ആദ്യപാദം പിന്നിടുമ്പോള്‍ കേരളത്തിലെ ഒമ്പത് ജില്ലകളില്‍ വന്‍ മഴക്കുറവ്. ഇതില്‍ വയനാട്, തൃശൂര്‍ ജില്ലകളില്‍ ഏറ്റവും ദുര്‍ബലമാണ്. മറ്റ് ജില്ലകളില്‍ ശരാശരിയോട് അടുത്ത മഴയാണ് ലഭിച്ചത്. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ മഴ കൃത്യമായി കിട്ടിയപ്പോള്‍ കേരളത്തില്‍ 23 ശതമാനം കുറവ്. മണ്‍സൂണ്‍ ശക്തമാവേണ്ട ജുണ്‍, ജൂലൈ മാസങ്ങളില്‍ 1299.8 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കേണ്ടത്. എന്നാല്‍ 1007 മി.മീ മാത്രമാണ് ലഭിച്ചത്. വയനാട്ടില്‍ കുറവ് 58 ശതമാനം.
1687 മി.മീ കിട്ടേണ്ട സ്ഥാനത്ത് പെയ്തത് 705 മി.മീ. തൃശൂരില്‍ മഴ 29 ശതമാനമാണ്. 1406 മി.മീ പെയ്യേണ്ടിടത്ത് 999 മി.മീ ലഭിച്ചു. 1373 മി.മീ മഴ പ്രതീക്ഷിച്ച മലപ്പുറത്ത് 953. 28 ശതമാനം കുറവ്. 25 ശതമാനമാണ് പത്തനംതിട്ടയില്‍ കുറഞ്ഞത്. 1039 മി.മീ മഴ ലഭിക്കേണ്ടിടത്ത് 725 . കണ്ണൂരില്‍ 24 ശതമാനം കുറഞ്ഞു. 1799 മി.മീ മഴക്ക് പകരം രണ്ടുമാസങ്ങളിലായി ഇവിടെ ലഭിച്ചത് 1341 മി.മീറ്റര്‍ മാത്രം . പാലക്കാട്ട് 22 ശതമാനം മഴ കുറവ് . 994ന് പകരം 780. 21 ശതമാനം കുറവാണ് കാസര്‍കോട്ട്. 1582 മി.മീ മഴ ലഭിച്ചെങ്കിലും കിട്ടേണ്ടിയിരുന്നത് 1997 . ഇടുക്കിയിലും ആലപ്പുഴയിലും 20 ശതമാനം കുറഞ്ഞു. ആലപ്പുഴയില്‍ 1072ന് പകരം 858ഉം ഇടുക്കിയില്‍ 1346ന് പകരം 1070 മി.മീ മഴയുമാണ് ലഭിച്ചത്. തിരുവനന്തപുരം,കൊല്ലം,കോട്ടയം,എറണാകുളം,കോഴിക്കോട് ജില്ലകളിലാണ് ശരാശരി മഴ ലഭിച്ചത്.
എന്നിരുന്നാലും ഇവിടെയും മഴക്കമ്മിയുണ്ട്. തിരുവനന്തപുരത്ത് ആറും കൊല്ലത്ത് എട്ടും കോട്ടയത്ത് 13ഉം എറണാകുളത്ത് ഏഴും കോഴിക്കോട് 14 ശതമാനവും മഴക്കമ്മിയുള്ളത്. ഈമാസം 27വരെയുള്ള കണക്കാണിത്. മണ്‍സൂണ്‍ ശക്തമാവുന്ന മാസങ്ങളിലെ സാഹചര്യം ഇതാണെങ്കില്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ അവസ്ഥ എന്താകുമെന്ന പഠനത്തിലാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍. 2015ല്‍ 26 ശതമാനം മഴക്കമ്മിയാണ് മണ്‍സൂണിലുണ്ടായത്. ഓരോ വര്‍ഷവും കഴിയുമ്പോള്‍ മഴ കുറയുന്നതിന് കാരണങ്ങള്‍ക്ക് പിറകെയാണ് നിരീക്ഷകര്‍. എന്നാല്‍ രാജ്യത്ത് മഴ കൃത്യമായി ലഭിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കുറയുന്നത് കാലാവസ്ഥ നിരീക്ഷകരെ ആശങ്കപ്പെടുത്തുന്നു. ആഗോളതാപനത്തിന്‍െറയും കാലവസ്ഥ വ്യതിയാനത്തിന്‍െറയും പശ്ചാത്തലത്തില്‍ കേരളത്തില്‍ ഈ സാഹചര്യം തുടരുകയാണെങ്കില്‍ വരള്‍ച്ച അടക്കം പ്രതിഭാസങ്ങളാണ് കാത്തിരിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ഡോ. സി.എസ്. ഗോപകുമാര്‍ ‘മാധ്യമ’ത്തോടു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.