????????????????????????????????

നാല് അപൂര്‍വയിനം ഒച്ചുകളെ വിഴിഞ്ഞം ആഴക്കടലില്‍ കണ്ടെത്തി

തിരുവനന്തപുരം: ഇന്ത്യയില്‍ ഇതുവരെ കാണപ്പെടാത്ത നാല് ജൈവജാതിയില്‍പെട്ട കടല്‍ ഒച്ചുകളെ വിഴിഞ്ഞത്ത് ആഴക്കടലില്‍ കണ്ടത്തെി. കോവളം മുതല്‍ വിഴിഞ്ഞം മുല്ലൂര്‍ വരെയുള്ള കടലിന്‍െറ അടിത്തട്ടിലെ കടല്‍പുറ്റുകളിലാണ് ഇവയെ കണ്ടത്തെിയത്. കടലിന്‍െറ അടിത്തട്ടിലെ ജൈവ ആവാസവ്യവസ്ഥയില്‍ കാണുന്ന ജീവജാലങ്ങളില്‍ ഏറ്റവും മനോഹരമായ ജീവികളായാണ് ഇവയെ കണക്കാക്കുന്നത്. തദ്ദേശീയ സമുദ്രഗവേഷകനും ‘ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ്’ ചീഫ് കോഓഡിനേറ്ററുമായ റോബര്‍ട്ട് പനിപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവയെ കണ്ടത്തെിയത്.

ഗോണിയോബ്രാങ്കസ്അനുലാറ്റസ്
 

‘ഗ്ളോസോഡോറിസ്രുഫോമാക്കുലറ്റസ്’, ‘ഗോണിയോബ്രാങ്കസ്അനുലാറ്റസ്’, ‘ഹെപ്സലോഡോറിസ്നിഗ്രോസ്ട്രായറ്റ’, ‘ഹോപ്ലോഡോറിസ്ഫ്ളാമിയ’ എന്നീ ജാതിയില്‍പെട്ട കടല്‍ ഒച്ചുകളാണ് ഇത്. കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചു. മലേഷ്യയിലെ പെനാങ്ങില്‍ അടുത്തിടെ നടന്ന നത്തക്കയും കല്ലുമ്മക്കായും പോലുള്ള ജൈവജാതികളെക്കുറിച്ച് പഠിക്കുന്ന മാലക്കോളജി വിഭാഗത്തിന്‍െറ ലോക കോണ്‍ഗ്രസിലും ഈ നാല് ജാതി ഒച്ചുകള്‍ ഇന്ത്യയില്‍ ഇതുവരെ കണ്ടത്തെിയിട്ടില്ളെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു.

ഹോപ്ലോഡോറിസ്ഫ്ളാമിയ
 

തോടില്ലാത്ത ഈ കടല്‍ ഒച്ചുകള്‍ സ്വയം പ്രതിരോധത്തിന് രാസവസ്തുക്കളെയാണ് ഉപയോഗിക്കുന്നത്. ഇവയാകട്ടെ, അര്‍ബുദ പ്രതിരോധ മരുന്നുകളുടെ ഉല്‍പാദനത്തില്‍ അടക്കം ഉപയോഗിക്കുന്നതാണെന്ന് കേരള സര്‍വകലാശാല അക്വാട്ടിക് വകുപ്പ് മേധാവി ഡോ. എ. ബിജുകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. വളരെ ലോലമായ ജീവഘടനയുള്ള ഈ ജീവികളെ അവയുടെ ചുറ്റുപാടിലും ഇവ ജീവിക്കുന്ന കടല്‍പുറ്റ് അടക്കമുള്ള ആവാസവ്യവസ്ഥകളിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ പ്രതികൂലമായി ബാധിക്കും. ഇവയെ കണ്ടത്തെിയ കോവളത്തിനും മുല്ലൂരിനും ഇടയിലുള്ള കടല്‍പുറ്റ് നില്‍ക്കുന്ന അടിത്തട്ടിലാണ് അദാനി പോര്‍ട്സ് അന്താരാഷ്ട്ര തുറമുഖ പദ്ധതി നിര്‍മിക്കുന്നത്.

ഹെപ്സലോഡോറിസ്നിഗ്രോസ്ട്രായറ്റ
 

തുറമുഖ നിര്‍മാണക്കമ്പനി കടലിനടിയില്‍ നടത്തിയ ഡ്രഡ്ജിങ്ങില്‍ ഇവയുടെ ആവാസവ്യവസ്ഥക്ക് കോട്ടം തട്ടിയേക്കുമെന്ന ആശങ്ക ഈ രംഗത്തെ വിദഗ്ധരും ശാസ്ത്രജ്ഞരും പ്രകടിപ്പിക്കുന്നു. കേരള തീരത്ത് ഇത്തരത്തിലുള്ള പുറ്റുകള്‍ വളരെ കുറച്ച് മാത്രമാണുള്ളത്. ഇത്തരം നൂറോളം ജൈവജാതിയില്‍പെട്ട ജീവികളെ പനിപിള്ളയും സംഘവും ഇതിനകം കണ്ടത്തെിയിട്ടുണ്ട്. കടല്‍പുറ്റുകളും പവിഴപ്പുറ്റുകളും സംരക്ഷിക്കാന്‍ രാജ്യത്തെ ബാധ്യസ്ഥമാക്കുന്ന ജൈവവൈവിധ്യ കണ്‍വെന്‍ഷനില്‍ (സി.ബി.ഡി) ഇന്ത്യ 1994ല്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ഇത്തരം അപൂര്‍വ ജൈവവ്യവസ്ഥ സംരക്ഷിക്കാന്‍ നടപടി കൈക്കൊള്ളുന്നില്ളെന്ന ആക്ഷേപം ശാസ്ത്രജ്ഞര്‍ക്കുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.