Posted On
date_range Updated On
date_range മണിയന്‍പിള്ള വധം: നാള്‍വഴികളിലൂടെ...
- 2012 ജൂണ്‍ 26 പുലര്‍ച്ചെ 12.35: കൊല്ലം പാരിപ്പള്ളി മടത്തറ റോഡിലെ ജവഹര്‍ ജങ്ഷനില്‍ പാരിപ്പള്ളി സ്റ്റേഷനിലെ എ.എസ്.ഐ ജോയിയെയും ഡ്രൈവര്‍ മണിയന്‍പിള്ളയെയും ആന്‍റണി കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തേറ്റ മണിയന്‍പിള്ള ആശുപത്രിയില്‍ മരിച്ചു.
- ജൂണ്‍ 30: പ്രതി ആട് ആന്‍റണിയാണെന്ന് പൊലീസിന്‍െറ സ്ഥിരീകരണം
- ജൂലൈ ഒന്ന്: ആന്‍റണി വാടകക്ക് താമസിച്ചിരുന്ന തിരുവനന്തപുരം ഉള്ളൂര്‍ പ്രശാന്ത് നഗറിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രക്തം പുരണ്ട വസ്ത്രങ്ങള്‍ ലഭിച്ചു.
- ജൂലൈ മൂന്ന്: ആന്‍റണി ചെന്നൈയില്‍ താമസിച്ചിരുന്ന വീട് കണ്ടത്തെി.
- ജൂലൈ 14: തിരുവനന്തപുരത്തെ ഒരു ബാങ്കിന്‍െറ സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അവിടെ മുമ്പ് ആന്‍റണിയും സൂസനും എത്തിയതായി ഉറപ്പിച്ചു.
- ജൂലൈ 21: ആന്‍റണിയുടെ മുന്‍ ഭാര്യമാരില്‍ ഒരാളായ പാലാ സ്വദേശി സോജ (36) അറസ്റ്റില്‍.
- ആഗസ്റ്റ് നാല്: ആന്‍റണിയുടെ പതിനെട്ടാം ഭാര്യയും കുമാരിയെ (കൊച്ചുമോള്‍) മുംബൈയില്‍ കസ്റ്റഡിയില്‍ എടുത്തു.
- ആഗസ്റ്റ്12: ആന്‍റണി ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ കോയമ്പത്തൂരില്‍ എത്തുമെന്ന് സന്ദേശം. ഇത് വ്യാജമാണെന്ന് പിന്നീടു തെളിഞ്ഞു.
- 2013 ഫെബ്രുവരി ഏഴ്: സൂസനെ പുണെയില്‍നിന്ന് അറസ്റ്റ് ചെയ്തു.
- ഫെബ്രുവരി എട്ട്: കുട്ടികളെ സംരക്ഷിക്കുന്ന ട്രസ്റ്റിന്‍െറ പേരില്‍ സാമ്പത്തികസഹായം അഭ്യര്‍ഥിച്ച് ആന്‍റണി മുംബൈയിലെ പത്രങ്ങളില്‍ പരസ്യം നല്‍കി.
- 2014 ജൂണ്‍ 20: മഹാരാഷ്ട്രയിലെ നക്സല്‍ മേഖലയില്‍ ആന്‍റണിക്കുവേണ്ടി നടത്തിയ തിരച്ചിലില്‍ ഒരാളെ കണ്ടത്തെി. ആന്‍റണിയല്ളെന്നു മനസ്സിലായതോടെ വിട്ടയച്ചു.
- 2015 ജൂലൈ രണ്ട്: ആന്‍റണി ഉള്‍പ്പെടെയുള്ള ക്രിമിനലുകളെ കണ്ടത്തൊന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന്‍െറ ഫേസ്ബുക് പോസ്റ്റ്
- ഒക്ടോബര്‍ 13: പാലക്കാട് ചിറ്റൂര്‍ ഗോപാലപുരം ചെക്പോസ്റ്റിനുസമീപമുള്ള ഭാര്യവീട്ടിലത്തെിയ ആന്‍റണിയെ രാവിലെ എട്ടിന് അറസ്റ്റ്ചെയ്തു.
- ഒക്ടോബര്‍ 14: കുറ്റമേറ്റു.
- ഒക്ടോബര്‍ 15: പാരിപ്പള്ളിയിലെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു.
- ഒക്ടോബര്‍ 23: സുരക്ഷാകാരണത്താല്‍ ആന്‍റണിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.
- ഡിസംബര്‍ 23: മണിയന്‍പിള്ള വധക്കേസില്‍ ആന്‍റണിക്കെതിരായ കുറ്റപത്രം തയാര്‍. ഭാര്യമാരെ കേസില്‍ നിന്ന് ഒഴിവാക്കി.
- 2016 ജനുവരി ആറ്: കുറ്റപത്രം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചു.
- ജനുവരി 31: പി.സി. ജോര്‍ജ് എം.എല്‍.എയുടെ വീട്ടില്‍ മോഷണം നടത്തിയ ആന്‍റണിയെ അവിടെ എത്തിച്ച് തെളിവെടുപ്പുനടത്തി.
- ജൂണ്‍14: വിചാരണ ആരംഭിച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്.
- ജൂണ്‍ 20: കൊലപാതകസമയത്ത് ആന്‍റണി ഉപയോഗിച്ചിരുന്ന വാന്‍ മുന്‍ ഉടമ തിരിച്ചറിഞ്ഞു.
- ജൂലൈ എട്ട്: കൊലപാതകസമയത്ത് ആന്‍റണി കേരളത്തില്‍ ഉണ്ടായിരുന്നതിന്‍െറ തെളിവുകളുമായി പ്രോസിക്യൂഷന്‍. വിധി 15നെന്ന് ജില്ലാ ജഡ്ജി ജോര്‍ജ് മാത്യു.
- ജൂലൈ 15: ആന്‍റണി കുറ്റക്കാരനാണെന്നും 22 ന് വിധിപറയുമെന്നും കോടതി
- ജൂലൈ 22: വിധി 27 ലേക്ക് മാറ്റി
- ജൂലൈ 27: കൊലപാതകത്തിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും മറ്റ് കേസുകളിലായി 15 വര്‍ഷം തടവും 2,45,000 ലക്ഷം രൂപ പിഴയും വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.