വിട്ടുവീഴ്ചക്കില്ലെന്ന് മാണി; യു.ഡി.എഫ് നേതൃയോഗം മാറ്റി

കോട്ടയം: യു.ഡി.എഫിനെ കടുത്ത പ്രതിസന്ധിയിലാക്കുന്ന നിലപാടുകളുമായി വീണ്ടും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. യു.ഡി.എഫിനോടുള്ള പാര്‍ട്ടി നിലപാടില്‍ വിട്ടുവീഴ്ചക്കില്ളെന്ന് മാണി ആവര്‍ത്തിച്ചു. ആഗസ്റ്റ് നാലിന് നടത്താനിരുന്ന മുന്നണി നേതൃയോഗം മാറ്റിവെക്കണമെന്നും അദ്ദേഹം യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് യോഗം പത്തിന് നടത്തട്ടേയെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരാഞ്ഞെങ്കിലും തീയതി പിന്നീട് തീരുമാനിക്കാമെന്നായിരുന്നു മാണിയുടെ മറുപടി.
ആഗസ്റ്റ് ആറിനും ഏഴിനും ചരല്‍കുന്നില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന ക്യാമ്പും തുടര്‍ന്ന് സെക്രട്ടേറിയറ്റും സ്റ്റിയറിങ് കമ്മിറ്റിയും ചേര്‍ന്ന് ഇതുവരെയുള്ള രാഷ്ട്രീയ സംഭവവികാസങ്ങള്‍ വിലയിരുത്തിയശേഷം നിലപാട് അറിയിക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ഇതോടെ യു.ഡി.എഫ് നേതൃത്വവും വെട്ടിലായി. ഇടഞ്ഞുനില്‍ക്കുന്ന മാണിയെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ചൊവ്വാഴ്ച നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ മാണിയുടെ സമ്മര്‍ദത്തിന് വഴങ്ങാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.