സമ്പൂര്‍ണ വൈദ്യുതീകരണം: നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം

തിരുവനന്തപുരം: സമ്പൂര്‍ണ വൈദ്യുതീകരണത്തിന് നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘടനാനേതാക്കളുടെ യോഗം തീരുമാനിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് 15ന് മുമ്പ് മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുകയാണ് ലക്ഷ്യം. രണ്ടരലക്ഷം പേര്‍ക്കാണ് പുതുതായി വൈദ്യുതി നല്‍കാന്‍ ബാക്കിയുള്ളത്.

വനത്തിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് വൈദ്യുതി നല്‍കാന്‍ ലൈന്‍ വലിക്കുന്നതിന് പകരം ഭൂമിക്കടിയിലൂടെ കേബ്ള്‍ ഇടുന്നതിന് വനംവകുപ്പിന്‍െറ അനുമതിതേടും. എം.പി, എം.എല്‍.എ ഫണ്ടില്‍നിന്ന് വൈദ്യുതീകരണപദ്ധതികള്‍ക്ക് പണം ലഭ്യമാക്കാന്‍ ശ്രമംനടത്തും. വൈദ്യുതിക്ക് അപേക്ഷ നല്‍കാത്ത അനവധി വീടുകള്‍ ഇപ്പോഴുണ്ടെന്ന് യോഗം വിലയിരുത്തി. പ്രാദേശികതലത്തില്‍ തന്നെ വൈദ്യുതി ഇല്ലാത്ത വീടുകള്‍ കണ്ടത്തെും. പാവങ്ങള്‍ക്ക് സൗജന്യമായി വയറിങ് നടത്തിക്കൊടുക്കുന്നതിന് സന്നദ്ധസംഘടനകളും യൂനിയനുകളും സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി ബോര്‍ഡിന് ഇതിനായി പണം വിനിയോഗിക്കാനാവില്ല. വയറിങ് ചെയ്തുനല്‍കുന്നതില്‍ സഹകരിക്കാമെന്ന് സംഘടനകള്‍ ഉറപ്പുനല്‍കി.

പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ജില്ലാതലത്തില്‍ ലെക്ചര്‍മാര്‍ അധ്യക്ഷരായി സമിതികള്‍ക്ക് രൂപംനല്‍കും. എക്സിക്യൂിവ് എന്‍ജിനീയര്‍മാര്‍ കണ്‍വീനര്‍മാരായി മേഖലാതലത്തിലും സമിതി വരും. സെക്ഷന്‍ ഓഫിസ് തലത്തില്‍ എല്ലാവിഭാഗം ജീവനക്കാരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതിവരും. ഇതിനുപുറമെ സംസ്ഥാന തലത്തില്‍ ഉപദേശകസമിതിക്കും രൂപംനല്‍കും. ജീവനക്കാരുടെ സ്ഥലംമാറ്റ പ്രശ്നം ചില നേതാക്കാള്‍ ചൂണ്ടിക്കാണിച്ചു. ഇത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരുടെയും പൂര്‍ണസഹകരണം മന്ത്രി അഭ്യര്‍ഥിച്ചു.

വിവിധ സംഘടനാ പ്രതിനിധികളായ കെ.ഒ. ഹബീബ്, വി. ലക്ഷ്മണന്‍, വി.എസ്. അജിത്കുമാര്‍, എ.എന്‍. രാജന്‍, ഗോപകുമാര്‍, കെ.പി. ധനപാലന്‍, തുടങ്ങിയവരും ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.