????????????? ????????? ??????????? ??????????????????? ??????????????? ??????????????? ???????????? ??????? ??????? ???????-????????? ?????? ????????? ?. ???????????????? ?????? ???????????????. ????????? ????????? ????? ??????? ?????

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തില്‍ ഇടപെടില്ല; വിമര്‍ശം സ്വാഗതം ചെയ്യുന്നു –മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വതന്ത്രവും നിര്‍ഭയവുമായ പത്രപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഒരു വിധത്തിലും ഇടപെടില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്‍െറ ഏതു പദ്ധതികളെയുംകുറിച്ചുള്ള  വിമര്‍ശവും സ്വാഗതാര്‍ഹമാണ്. വികസന കാര്യങ്ങളില്‍ മാധ്യമങ്ങളില്‍നിന്നുണ്ടാകുന്ന നിര്‍ദേശങ്ങളും വിമര്‍ശവും അവ കുറ്റമറ്റ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനുപകരിക്കുമെന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്. പത്രാധിപന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 മാധ്യമ വിമര്‍ശങ്ങള്‍ക്ക് പിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്ന് പത്രാധിപന്മാര്‍ ആലോചിക്കണം. വിമര്‍ശിക്കുമ്പോള്‍ ദുരുദ്ദേശ്യത്തോടെയാണോയെന്ന് പരിശോധിച്ചേ രൂക്ഷത കൂട്ടാവൂ. സദുദ്ദേശ്യത്തോടെ ചെയ്തിട്ട് തെറ്റിപ്പോയതാണെങ്കില്‍ അതു ജനങ്ങളെ അറിയിക്കുന്ന വിധത്തിലാകണം വിമര്‍ശം. മാധ്യമങ്ങള്‍ അടുത്ത കാലത്ത് ചെയ്ത പരമ്പരകള്‍ പാവപ്പെട്ടവര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കാന്‍ സഹായകരമായി. മതനിരപേക്ഷതയെ പരിരക്ഷിക്കാനും അതിനെ അട്ടിമറിക്കാനുമുള്ള പ്രവര്‍ത്തനങ്ങളെ പത്രപ്രവര്‍ത്തന നിഷ്പക്ഷതയുടെ പേരിലാണെങ്കില്‍ പോലും ഒരുപോലെ കാണരുത്.  ഒരു ചായ്വ് മതനിരപേക്ഷതയോട് ഉണ്ടാകണം.

സാമുദായിക സ്പര്‍ധക്കും വര്‍ഗീയ സംഘര്‍ഷത്തിനുമുള്ള  ശ്രമങ്ങള്‍ മുളയിലേ നുള്ളാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ സാധിക്കും. നിലയ്ക്കലില്‍ ഉയര്‍ന്നുവന്ന സംഘര്‍ഷാന്തരീക്ഷം കെടുത്തുന്നതിന് മാധ്യമങ്ങള്‍ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. ഭീകര പ്രവര്‍ത്തനം തുറന്നുകാട്ടാനും ശ്രമമുണ്ടാകണം. വന്‍കിട പദ്ധതികള്‍ വരുമ്പോള്‍ അഭിപ്രായ സമന്വയമുണ്ടെങ്കിലും ദുര്‍ബലമായ ചില സാമുദായിക-സാമൂഹിക സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവരുകയും ചില പത്രങ്ങള്‍ അവയെ പിന്തുണച്ചും പെരുപ്പിച്ച് കാട്ടിയും പദ്ധതികള്‍തന്നെ ഇല്ലായ്മ ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായ സമന്വയത്തില്‍ വരുന്ന പദ്ധതികളെപ്പോലും സ്ഥാപിത താല്‍പര്യസംഘടനകള്‍ എതിര്‍ക്കുകയും അവക്ക് ചില മാധ്യമങ്ങളെങ്കിലും പിന്തുണ നല്‍കുകയും ചെയ്യുന്നു. കേരളത്തിന്‍െറ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഇത്തരം കാര്യങ്ങളില്‍നിന്ന് മാധ്യമങ്ങള്‍ പിന്തിരിയണം. അന്വേഷണത്തില്‍ ഇരിക്കുന്ന പ്രമാദ കേസുകളില്‍ ഊഹാപോഹ കഥകള്‍ പ്രതികള്‍ രക്ഷപ്പെടുന്നതിന് കാരണമാകും. എക്സ്ക്ളൂസിവിന്‍െറ താല്‍പര്യവും പൊതുതാല്‍പര്യവും പരസ്പരം നേരിടുന്നിടത്ത് പൊതുതാല്‍പര്യത്തിനാവണം പ്രാധാന്യം. മയക്കുമരുന്ന് മാഫിയ സ്കൂളുകളെയും കോളജുകളെയും വലയിലാക്കുന്നത് അടിച്ചമര്‍ത്തണം.

പൊലീസിന്‍െറ ശ്രമങ്ങള്‍ക്ക് പത്രങ്ങള്‍ വഴികാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത 45 മീറ്ററിന് ശ്രമം നടത്തുമ്പോള്‍തന്നെ 30 മീറ്ററില്‍ നിര്‍മാണം നടത്തണമെന്ന് മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ നിര്‍ദേശിച്ചു. ഇതു പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അനാഥാലയങ്ങളുടെ രജിസ്ട്രേഷനുള്ള നിയന്ത്രണം ലഘൂകരിക്കണമെന്ന നിര്‍ദേശം പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്രങ്ങളെ പ്രതിനിധീകരിച്ച് തോമസ് ജേക്കബ്, എം. കേശവമേനോന്‍, ദീപു രവി, കാനം രാജേന്ദ്രന്‍, പി.എം. മനോജ്, സി.പി. സൈതലവി, നവാസ് പൂനൂര്‍, കെ.ജെ. ജേക്കബ്, സി. ഗൗരീദാസന്‍ നായര്‍, എന്‍.പി. ചെക്കുട്ടി, ടി.കെ. അബ്ദുല്‍ ഗഫൂര്‍, ലീലാമേനോന്‍, ടി.വി പുരം ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.