Posted On
date_range Updated On
date_range മന്ത്രി സുനില്‍കുമാറിന്‍െറ വാഹനം അപകടത്തില്‍പെട്ടു
ആയൂര്‍: മന്ത്രി വി.എസ്. സുനില്‍കുമാറിന്‍െറ ഒൗദ്യോഗിക വാഹനം ആയൂര്‍ പാലത്തിനുസമീപം അപകടത്തില്‍പെട്ടു. വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് കാഞ്ഞിരപ്പള്ളിക്ക് പോകവേയായിരുന്നു അപകടം. മന്ത്രിയും ഗണ്‍മാനും വാഹനത്തിലുണ്ടായിരുന്നെങ്കിലും പരിക്കില്ല.
അപകടത്തത്തെുടര്‍ന്ന് ആയൂരില്‍നിന്ന് ടാക്സി കാറില്‍ മന്ത്രി യാത്ര തുടര്‍ന്നു. മന്ത്രിയുടെ വാഹനം പ്രതീക്ഷിച്ചുനിന്ന ഹൈവേ പൊലീസിന്‍െറ കാറില്‍ പൈലറ്റ് വാഹനം ഇടിക്കുകയും തുടര്‍ന്ന് തൊട്ടുപിന്നാലെ വന്ന മന്ത്രിയുടെ കാര്‍ പൈലറ്റ് ജീപ്പിന്‍െറ പിന്നില്‍ ഇടിച്ചുനില്‍ക്കുകയുമായിരുന്നു. ഇടിയില്‍ മന്ത്രിയുടെ വാഹനത്തിന്‍െറ മുന്‍ഭാഗം തകര്‍ന്നു. കുന്നിക്കോട് സ്റ്റേഷനിലെ പൈലറ്റ് ജീപ്പിന് പിന്നിലാണ് വാഹനം ഇടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.