Posted On
date_range Updated On
date_range ആട് ആന്റണിയുടെ ശിക്ഷ വിധിക്കുന്നത് മാറ്റി
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍പിള്ളയെ കുത്തിക്കൊന്ന കേസില്‍ ആട് ആന്റണിയുടെ ശിക്ഷ വിധിക്കുന്നത് കൊല്ലം ജില്ലാ സെഷന്‍സ് കോടതി ഈമാസം 27 ലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങളാല്‍ ആന്‍റണിയെ ഇന്ന് ഹാജരാക്കാനാകില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. അഭിഭാഷകരുടെ സംഘര്‍ഷം മറയാക്കി ആട് ആന്റണി പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു.
കേസില്‍ ആട് ആന്‍റണി കുറ്റക്കാരനാണെന്ന് കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.