യു.ഡി.എഫ് പ്രവര്‍ത്തനത്തില്‍ അതൃപ്തിയുമായി ലീഗ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കിടയില്‍ യു.ഡി.എഫിന്‍െറ പ്രവര്‍ത്തനം ഫലപ്രദമാകാത്തതില്‍ മുസ്ലിം ലീഗ് അതൃപ്തി പ്രകടിപ്പിച്ചു. ഇടതു സര്‍ക്കാറിന്‍െറ പ്രവര്‍ത്തന വൈകല്യങ്ങള്‍ പലതാണെങ്കിലും അവയെ ഫലപ്രദമായി തുറന്നുകാട്ടുന്നതിന് കഴിയുന്നില്ളെന്നാണ് വിമര്‍ശം. യു.ഡി.എഫ് യോഗം ചേരാന്‍ കഴിയാത്തതിലും ലീഗിന് പ്രതിഷേധമുണ്ട്. യു.ഡി.എഫിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാകേണ്ടതുണ്ടെന്നാണ് മുസ്ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തോട് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചത്. കുറെക്കൂടി ജാഗ്രത ആവശ്യമുണ്ട്. യു.ഡി.എഫ് യോഗം നീട്ടിക്കൊണ്ടു പോകരുതെന്നും ബഷീര്‍ പറഞ്ഞു.

മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ ഡിസംബറില്‍ തിരുവനന്തപുരത്ത് നടത്താന്‍ തീരുമാനിച്ചതായി ബഷീര്‍ അറിയിച്ചു. യൂത്ത് ലീഗ് ദേശീയ സമ്മേളനം ബംഗളൂരുവില്‍ നടത്തുന്നതിന് പി.എം. സാദിഖലി കണ്‍വീനറായി സമിതി രൂപവത്കരിച്ചു. എം.എസ്.എഫ് സമ്മേളനം നടത്തുന്നതിന് ടി.പി. അഷ്റഫ് അലിയുടെ നേതൃത്വത്തിലും സമിതിയുണ്ടാക്കിയിട്ടുണ്ട്.
കലാപബാധിതമായ യു.പിയിലെ മുസഫര്‍ നഗറിലുള്ള ശിഹാബ് തങ്ങള്‍ നഗറില്‍ മുസ്ലിം ലീഗ് പണികഴിപ്പിച്ച 60 വീടുകള്‍ അര്‍ഹരായവര്‍ക്ക് അനുവദിക്കുന്നതിന് പി.വി. അബ്ദുല്‍ വഹാബ് എം.പി ചെയര്‍മാനായി സമിതി രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.