പ്രവാസികൂട്ടായ്മയുടെ തണലില്‍ 12 യുവതികള്‍ക്ക് മംഗല്യസാഫല്യം

പാലക്കാട്: ഖത്തറിലെ പ്രവാസി കൂട്ടായ്മയായ ‘മാപ് ഖത്തറി’ന്‍െറ ആഭിമുഖ്യത്തില്‍ നിര്‍ധനരും അനാഥരുമായ 12 യുവതീ-യുവാക്കളുടെ സമൂഹ വിവാഹം സംഘടിപ്പിച്ചു. പേഴുങ്കര പാലക്കാട് ഓര്‍ഫനേജിന്‍െറ സഹകരണത്തോടെ നടത്തിയ സമൂഹ വിവാഹത്തിന് പാളയം ഇമാം ശുഐബ് മൗലവി കാര്‍മികത്വം വഹിച്ചു.
കുടുംബ ബന്ധങ്ങളുടെ ശൈഥില്യമാണ് രാജ്യം അഭിമുഖീകരിക്കുന്ന ദുരന്തമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍െറ ഐക്യത്തിനും സമാധാനത്തിനും എല്ലാ വിഭാഗം ജനങ്ങളും ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  ഷാഫി പറമ്പില്‍ എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് എം.എം. ഹമീദ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം നദ്വി, സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ. കൃഷ്ണന്‍കുട്ടി, പിരായിരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മായില്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് പി.വി. വിജയരാഘവന്‍, സൗഹൃദ വേദി ചെയര്‍മാന്‍ പ്രഫ. മഹാദേവന്‍ പിള്ള, അഡ്വ. മാത്യു ടി. തോമസ്, കെ.പി. അലവി, ജോബി വി. ചുങ്കത്ത്, എസ്.എസ്.എ ഖാദര്‍, മാപ് പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ ഹസനാര്‍, ഓര്‍ഫനേജ് മാനേജര്‍ വി. ശാക്കിര്‍ മൂസ എന്നിവര്‍ സംസാരിച്ചു.
മേപ്പറമ്പ് ജുമാമസ്ജിദ് ഇമാം മുഹമ്മദ് താഹിര്‍ ഹുദവി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.