തിരുവനന്തപുരം: മുൻ ആസൂത്രണ ബോർഡ് ചെയർമാൻ ഡോ. ഐ.എസ് ഗുലാത്തിയുടെ വീട് സ്വകാര്യവ്യക്തി മണ്ണെടുത്തതിന്‍റെ ഭാഗമായി തകർന്ന വിഷയത്തിൽ രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി തിരുവനന്തപുരം ജില്ലാ കലക്ടർക്ക് നിർദേശം നൽകി.സി.ഡി.എസിൽ അധ്യാപകനാകാനുള്ള ഡോ. കെ.എൻ.രാജിന്‍റെ ക്ഷണമനുസരിച്ച് 70കളിൽ കേരളത്തിൽ സ്ഥിരതാമസമാക്കാനായി ഡോ. ഗുലാത്തി എത്തിയപ്പോഴാണ് ലാറി ബേക്കർ കുന്നിൻ മുകളിൽ ഈ വീട് പണിതത്. നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ട് നടത്തിയ കുന്നിടിച്ചിലാണ് വീട് തകരാൻ കാരണമെന്നാണ് സൂചന. വീടു ഇടിഞ്ഞതു കാരണം ഡോ. ഗുലാത്തിയുടെ ഭാര്യയും പ്രശസ്ത പണ്ഡിതയുമായ ലീല ഗുലാത്തി 6 മാസമായി വീടിനോട് ചേർന്നുള്ള ഔട്ട്‌ഹൗസിലായിരുന്നു താമസം.
ഈ വിഷയത്തിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.