കാമുകിയായ തടാകം സംരക്ഷിക്കാമെന്ന് ഉറപ്പ്; വിവാഹം കഴിക്കാമെന്ന് കുഞ്ഞുമോന്‍

തിരുവനന്തപുരം: കാമുകിയായ ശാസ്താംകോട്ട തടാകം സംരക്ഷിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിവാഹം കഴിക്കാനുള്ള സന്നദ്ധത കോവൂര്‍ കുഞ്ഞുമോന്‍ നിയമസഭയില്‍ അറിയിച്ചു. സഭ ഒന്നടങ്കം കുഞ്ഞുമോന്‍െറ ഉറപ്പ് സന്തോഷത്തോടെ ഏറ്റുവാങ്ങി. 15 വര്‍ഷത്തിനിടെ പലതവണ നിയമസഭയില്‍ ചര്‍ച്ചയായ വിവാഹക്കാര്യത്തില്‍ അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയന്‍െറ ഇടപെടലോടെ കുഞ്ഞുമോന്‍ സമ്മതംമൂളി. തടാകം സംരക്ഷിക്കാതെ വിവാഹം കഴിക്കില്ളെന്ന് കഴിഞ്ഞ സഭയിലും കുഞ്ഞുമോന്‍ പ്രഖ്യാപിച്ചിരുന്നു.
ശാസ്താംകോട്ട തടാകം സംരക്ഷിക്കാന്‍ കോവൂര്‍ കുഞ്ഞുമോന്‍ ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിക്കുന്നതിനിടെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് തമാശരൂപത്തില്‍ വിഷയം എടുത്തിട്ടത്. എല്ലാവരും ശ്രദ്ധിച്ചിരിക്കണം, കുഞ്ഞുമോന്‍ ശാസ്താംകോട്ട കായലിനുവേണ്ടിയുള്ള പോരാട്ടം തുടരുകയാണെന്ന് സ്പീക്കര്‍.  ’98 മുതല്‍ ആറ് പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും ഒന്നും ഫലംകണ്ടില്ല. 10 കിണറുകള്‍ സമം ഒരു തടാകം, 10 തടാകം സമം ഒരു പുത്രന്‍, 10 പുത്രന്‍ സമം ഒരു വൃക്ഷം എന്നാണ് പഴമക്കാര്‍ പറയുന്നതെന്ന് കുഞ്ഞുമോന്‍ ചൂണ്ടിക്കാട്ടി. തടാകം സംരക്ഷിക്കാതെ തനിക്ക് വിവാഹമില്ളെന്ന് പ്രഖ്യാപിച്ചു. തടാകം തന്‍െറ കാമുകിയാണെന്നും അതിനെ സുന്ദരിയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തടാകം സംരക്ഷിക്കാന്‍ ഒരു സ്റ്റാറ്റ്യൂട്ടറി അതോറിറ്റി രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടു.
കുഞ്ഞുമോന്‍െറ കണക്കുകള്‍ അത്ര ശരിയല്ളെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി, കുഞ്ഞുമോന്‍െറ വിവാഹം നടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. കായല്‍ സംരക്ഷിക്കാം. അദ്ദേഹം കല്യാണം കഴിക്കണം. ഇനി കാത്തുനില്‍ക്കേണ്ടതില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അതിനോട് യോജിച്ചു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ചേര്‍ന്ന് കുഞ്ഞുമോന്‍െറ വിവാഹം നടത്താമെന്നായി അദ്ദേഹം.
പിന്നീട് ചോദ്യത്തിന് എഴുന്നേറ്റ കോവൂര്‍ കുഞ്ഞുമോനോട് എന്താണ് തീരുമാനമെന്ന് സ്പീക്കര്‍ ചോദിച്ചു. ് ഇരിക്കാന്‍ തുടങ്ങിയ അദ്ദേഹം സ്പീക്കറുടെ സമ്മര്‍ദത്തെതുടര്‍ന്ന് താന്‍ വിവാഹം കഴിക്കാന്‍ തയാറാണെന്ന് ഉറപ്പുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.