വിവരക്കേട്​ പറയുന്ന പ്രതിപക്ഷ നേതാവ്​ നിയമസഭക്ക്​ അപമാനം –ജയരാജൻ

കണ്ണൂർ: കണ്ണൂരിലെ ​െകാലപാതകവുമായി ബന്ധപ്പെട്ട്​ വിവരക്കേട്​ പറയുന്ന പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല നിയമസഭക്ക്​ അപമാനമാണെന്ന്​ സി.പി.എം ജില്ലാ സെക്രട്ടറി പി ജിയരാജൻ. കണ്ണൂരിലെ അക്രമങ്ങൾക്ക്​  പി.ജയരാജൻ  പരസ്യമായി നേതൃത്വം നൽകുകയാണെന്നുള്ള ചെന്നിത്തലയുടെ ആരോപണങ്ങൾക്ക്​ മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ചെന്നിത്തലയുടെ ഖദര്‍ കുപ്പായത്തിനുള്ളില്‍ ആർ.എസ്​.എസി​െൻറ കാക്കി ട്രൗസറാണ്​. അതുകൊണ്ടാണ് അദ്ദേഹം പയ്യന്നൂര്‍ സംഭവത്തില്‍ സി.പി.എമ്മിനെ കുറ്റപ്പെടുത്തുന്നത്​. സംഭവത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്​ വസ്​തുതാപരമാണ്​. ആർ.എസ്.​എസ്​ കൊലക്കത്തി താ​ഴെവെച്ചാൽ മാത്രമേ കണ്ണൂരിൽ സമാധാനം സ്ഥാപിക്കാനാകൂ’-ജയരാജൻ പറഞ്ഞു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചക്കിടെയാണ് പ്രതിപക്ഷ നേതാവ്​ ​രമേശ്​ ചെന്നിത്തല ജയരാജനെതിരെ പരാമർശം നടത്തിയത്​. കണ്ണൂർ ജില്ലയിൽ പൊലീസിനെ നിയന്ത്രിക്കുന്നത്​ സി.പി.എം ജില്ലാ സെക്രട്ടറിയാണെണെന്നും അക്രമങ്ങളെ സി.പി.എമ്മും ഭരണ നേതൃത്വവും തികഞ്ഞ ലാഘവത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.