Posted On
date_range Updated On
date_range പിണറായിയെ നയിക്കുന്നത് യു.ഡി.എഫിന്‍െറ പ്രേതം -പി.സി. ജോര്‍ജ്
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ നയിക്കുന്നത് യു.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രേതമാണെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സംഭവിച്ചത് ഇടതുവലതു മുന്നണികളുടെ ഒത്തുകളിയാണെന്നും അത്തിക്കയത്ത് അദ്ദേഹം പറഞ്ഞു.
ഐസ്ക്രീം കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായത് പ്രമുഖ അഭിഭാഷകന്‍ വേണുഗോപാലാണ്. ഇദ്ദേഹത്തെ സഹായിക്കാന്‍ കേരളത്തില്‍നിന്ന് എ.ജിയും അഡീഷനല്‍ എ.ജിയും ഹാജരായി. ഇത് ശരിയായ നടപടിയല്ലെന്നും കേസില്‍ സര്‍ക്കാര്‍ ഭാഗം പറയാന്‍ അഭിഭാഷകനെ നിയമിച്ചില്ലെന്നും ജോര്‍ജ് കുറ്റപ്പെടുത്തി. ഐസ്ക്രീം കേസ് കാലഹരണപ്പെട്ടതാണെങ്കിലും ഇത്തരത്തിലുള്ള നടപടികളോട് യോജിക്കാനാവില്ല. കേസില്‍ വി.എസിനെതിരായ പരാമര്‍ശംപോലും മുന്നണികളുടെ ഒത്തുകളിമൂലം സംഭവിച്ചതാണെന്നും ജോര്‍ജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.