തിരുവനന്തപുരം: സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷനായി ഡോ. വി.കെ. രാമചന്ദ്രനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇടതുപക്ഷ സാമ്പത്തിക വിദഗ്ധനായ അദ്ദേഹം ബംഗളൂരുവിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇക്കണോമിക് അനാലിസിസ് യൂനിറ്റ് പ്രഫസറും വകുപ്പുതലവനുമായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. തൃശൂര്‍ സ്വദേശിയായ അദ്ദേഹം പശ്ചിമബംഗാള്‍, തൃപുര സംസ്ഥാനങ്ങളിലെ ആസൂത്രണ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.എന്‍ യൂനിവേഴ്സിറ്റി ഹെല്‍സിങ്കി, ഹാര്‍വാഡ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസ്, മുംബൈ ഇന്ദിരഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് റിസര്‍ച് എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. 2000 മുതല്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഫസറാണ്. രണ്ടുവര്‍ഷം ഫ്രണ്ട്ലൈന്‍ ഡെപ്യൂട്ടി എഡിറ്ററായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദ-ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും നേടിയ അദ്ദേഹം പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനായ സി.ടി. കുര്യന്‍െറ ശിഷ്യനാണ്.
സാമ്പത്തിക-സാമൂഹിക മേഖലകളില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കര്‍ഷകസംഘടനകളുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
സാമ്പത്തികവിദഗ്ധയായ മധുര സ്വാമിനാഥനാണ് ഭാര്യ. മക്കള്‍: കല്യാണി രാമചന്ദ്രന്‍ (ചരിത്ര ഗവേഷക), മാധവ് രാമചന്ദ്രന്‍ (വിദ്യാര്‍ഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.