Posted On
date_range Updated On
date_range സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഹരജി നല്‍കി
തൃശൂര്‍: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ഹൈകോടതിയില്‍ ഹരജി നല്‍കി. മന്ത്രി ആര്യാടന്‍ മുഹമ്മദും ഹരജി നല്‍കി. ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും വ്യക്തിപരമായാണ് ഹരജി നല്‍കിയത്. ജസ്റ്റിസ് കെമാല്‍ പാഷയായിരിക്കും ഹരജി പരിഗണിക്കുക. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് വേഗത്തിലുള്ള കോടതി വിധിയെന്നും ക്വിക് വേരിഫിക്കേഷന്‍ പോലും നടത്താതെയാണ് ഇത്തരമൊരു ഉത്തരവെന്നും ഉന്നയിച്ചാണ് ഹരജി നല്‍കിയിരിക്കുന്നത്. വിജിലന്‍സ് കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ല ഈ കേസെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കെ ബാബുവിനെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ സോളാര്‍ കേസിലും ഹൈകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.