Posted On
date_range Updated On
date_range രാജി തീരുമാനത്തിൽ മാറ്റമില്ലെന്ന് കെ. ബാബു
കൊച്ചി: മന്ത്രിസ്ഥാനം രാജിവെച്ച തീരുമാനത്തിൽ മാറ്റമില്ലെന്ന് കെ. ബാബു എം.എൽ.എ. മന്ത്രിസ്ഥാനത്ത് തിരിച്ചെത്താൻ വ്യക്തിപരമായി ആഗ്രഹിക്കുന്നില്ല. ഹൈകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായാൽ തീരുമാനം എടുക്കേണ്ടത് പാർട്ടിയും സർക്കാരും ആണെന്നും ബാബു പറഞ്ഞു.
പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ ഗൗരവമായി കണക്കാക്കുന്നില്ലെന്നും ധാർമികത ഇല്ലാത്ത കാര്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും കെ. ബാബു മാധ്യമങ്ങളോട് പറഞ്ഞു.
ഔദ്യോഗിക വസതി ഒഴിയാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എം.എൽ.എ ഹോസ്റ്റൽ അനുവദിക്കാനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും കെ. ബാബു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.