Posted On
date_range Updated On
date_range ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥൻ തൂങ്ങിമരിച്ചു
കൊല്ലം: കുണ്ടറയിൽ രണ്ടാം ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥൻ തൂങ്ങിമരിച്ചു. ഇളംപള്ളൂർ സ്വദേശി മധുസൂദനൻ പിള്ള, ഭാര്യ ജയലക്ഷ്മി, മകൾ കാർത്തിക എന്നിവരാണ് മരിച്ചത്. കുടുംബ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. രാവിലെ വീട്ടിൽ നിന്നും ആളനക്കം കേള്‍ക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ നാട്ടുകാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.