Posted On
date_range Updated On
date_range സരിതയുടെ കത്ത് ഹാജരാക്കണമെന്ന നിർദേശത്തിന് ഹൈകോടതി സ്റ്റേ
കൊച്ചി: സോളാർ കേസ് പ്രതി സരിത എസ്. നായർ എഴുതിയ വിവാദ കത്ത് ഹാജരാക്കണമെന്ന ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. സോളാർ കമീഷൻെറ ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്. സരിതയുടെ ഹരജിയിലാണ് നടപടി.
തൻെറ കത്ത് സ്വകാര്യ രേഖയാണെന്ന് സരിത സോളാർ കമീഷനിൽ വാദിച്ചിരുന്നു. എന്നാൽ ഈ വാദം തള്ളിയ കമീഷൻ കത്ത് ഹാജരാക്കണമെന്ന് നിർദേശിക്കുകയായിരുന്നു. ഇതിനകം തന്നെ കത്തിൻെറ സ്വകാര്യത നഷ്ടപ്പെട്ടു എന്നും കേസിൻെറ മുന്നോട്ടുപോക്കിന് കത്ത് ഹാജരാക്കിയേ മതിയാകൂ എന്നും കമീഷൻ പറഞ്ഞു.
ഇത് ചോദ്യം ചെയ്താണ് സരിത ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.