ജോസ് കെ. മാണി എം.പിയുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്

കോട്ടയം: കേന്ദ്ര സര്‍ക്കാറിന്‍െറ ഇടപെടലുണ്ടാകുന്നതുവരെ കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി ജോസ് കെ. മാണി എം.പി നടത്തുന്ന നിരാഹാര സമരം തുടരുമെന്ന് പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് എം.എല്‍.എ പറഞ്ഞു. ഫലപ്രദമായ ഇടപെടലുണ്ടാകും വരെ റബര്‍ വിഷയത്തില്‍ സമരത്തില്‍നിന്നു പിന്നോട്ടില്ല. പ്രശ്നത്തിന്‍െറ ഗൗരവം സംസ്ഥാന സര്‍ക്കാര്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തീരുമാനമുണ്ടാകും വരെ സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിരാഹാര സമരത്തിന്‍െറ നാലാം ദിവസമായ വ്യാഴാഴ്ച പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതാ അധ്യക്ഷന്‍ ഡോ. എബ്രഹാം മാര്‍ യൂലിയോസ്, മാവേലിക്കര രൂപതാ അധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് കെ.ജി. ദാനിയല്‍, ക്നാനായ യാക്കോബായ സഭ റാന്നി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ഇവാനിയോസ, സീറോമലബാര്‍ സഭയുടെ പബ്ളിക് അഫയേഴ്സ് കമ്മിറ്റിക്കുവേണ്ടി ഫാ. ജോസഫ് മഠത്തില്‍പ്പറമ്പില്‍, കുട്ടനാടന്‍ വികസന സമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍, പൂഞ്ഞാര്‍ വലിയ രാജ തിരുവോണം നാള്‍ പി.ജി. ഗോദവര്‍മ, താജ് മസ്ജിദ് ഇമാം ഷംസുദ്ദീന്‍ ഖാസിമി, തിരുനക്കര പുത്തന്‍ പള്ളി ഇമാം താഹ്വാ മൗലവി, മുഹമ്മദ് റിയാസ് മൗലവി എന്നിവര്‍ ജോസ് കെ. മാണി എം.പിയെ സന്ദര്‍ശിച്ചു.

മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്, കെ. മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എ.സി. ജോസ്, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്,  മുന്‍ എം.എല്‍.എ കെ.കെ. ഷാജു, സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്‍റ് കെ.കെ. സുരേഷ്, സെക്രട്ടറി എം.എസ്. സജന്‍, കെ.ജെ. ജോയി മുപ്രാപ്പള്ളി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്, മണര്‍കാട് പഞ്ചായത്ത് പ്രസിഡന്‍റ് ലിസി ചെറിയാന്‍, പുതുപ്പള്ളി പഞ്ചായത്ത് അംഗങ്ങള്‍, യുനൈറ്റഡ് പ്ളന്‍േറഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, മര്‍ച്ചന്‍റ് അസോസിയേഷന്‍ കോട്ടയം യൂനിറ്റ്, പാലാ മാര്‍ക്കറ്റിങ് സൊസൈറ്റി അംഗങ്ങള്‍ തുടങ്ങിയവരും സമരപ്പന്തലിലത്തെി.  

നിരാഹാര സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്മോള്‍ സ്കെയില്‍ റബര്‍ ഗ്രോവേഴ്സ് ഓഫ് കേരള ഭാരവാഹികള്‍ കേന്ദ്ര സര്‍ക്കാറിനു കത്തയച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.