Posted On
date_range Updated On
date_range ആലപ്പുഴ കളർകോടിന് സമീപം ടാങ്കർ ലോറികൾ കൂട്ടിയിടിച്ചു
ആലപ്പുഴ: കളർകോടിന് സമീപം ദേശീയപാതയിൽ ടാങ്കർ ലോറികൾ കൂട്ടിയിടിച്ച് അപകടം. ടാങ്കറിൽ കൊണ്ടു പോയിരുന്ന വിമാന ഇന്ധനം ചോർന്നു. ചോർച്ച തടയാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഫയർഫോഴ്സും പൊലീസും വെള്ളമൊഴിച്ച് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാന ഇന്ധനവുമായി പോയ വലിയ കണ്ടെയ്നറാണ് അർധരാത്രി അപകടത്തിൽപ്പെട്ടത്. കണ്ടെയ്നറിന് പിന്നിൽ ഡീസൽ ടാങ്കർ ഇടിക്കുകയായിരുന്നു. പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കുകയും തീ കത്തിക്കരുതെന്ന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.