Posted On
date_range Updated On
date_range ടി.പി കേസ് സി.ബി.ഐക്ക് കൈമാറൽ: അനുകൂല മറുപടി ലഭിച്ചെന്ന് കെ.കെ രമ
കോഴിക്കോട്: ടി.പി വധ ഗൂഢാലോചന കേസ് സി.ബി.ഐക്ക് കൈമാറുന്ന വിഷയത്തിൽ അനുകൂല മറുപടി ലഭിച്ചെന്ന് ആർ.എം.പി നേതാവ് കെ.കെ രമ. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും രമ അറിയിച്ചു. രാവിലെ കോഴിക്കോട് ഗസ്റ്റ്ഹൗസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പുതിയ നിവേദനം മുഖ്യമന്ത്രിക്ക് രമ കൈമാറി. എന്നാൽ, കേസ് സി.ബി.ഐക്ക് വിടുന്ന കാര്യത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തയാറായില്ല.
ടി.പി വധ ഗൂഢാലോചന കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കെ.കെ രമ നൽകിയ അപേക്ഷ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. ഈ ആവശ്യം ഉന്നയിച്ച് നേരത്തെയും കെ.കെ രമ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.