മീറത്ത് (യു.പി): ഭീകരസംഘടനയായ ഐ.എസിനെ നേരിടാനെന്ന പേരില്‍ ഹിന്ദു സ്വാഭിമാന്‍ എന്ന തീവ്ര ഹിന്ദുത്വസംഘടന ‘ധര്‍മസേന’യുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. 15,000 ‘സൈനികരെ’ ഇതിനായി സജ്ജരാക്കിയിട്ടുണ്ടെന്ന് സംഘടനാനേതാക്കളെ ഉദ്ധരിച്ച് ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. എട്ടുവയസ്സ് മുതലുള്ളവര്‍ സേനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാളും സ്ഫോടകവസ്തുക്കളും ഉപയോഗിക്കാനാണ് പരിശീലനം നല്‍കുന്നത്.
ഗാസിയാബാദ് ജില്ലയിലെ ദസ്ന പ്രദേശത്തെ ഒരു ക്ഷേത്രത്തിനടുത്താണ് സേനയുടെ ആസ്ഥാനം. സ്ത്രീകളും കുട്ടികളുംവരെ അംഗങ്ങളായ 50ലേറെ സായുധപരിശീലന ക്യാമ്പുകള്‍ മേഖലയിലുണ്ടത്രെ. മീറത്തില്‍ മൂന്നും മുസാഫര്‍നഗറില്‍ അഞ്ചും ക്യാമ്പുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ സൈനികരടക്കമുള്ളവരാണ് പരിശീലകര്‍. പ്രഫഷനല്‍ ഭാരോദ്വാഹകരും കായികകലകളുടെ പരിശീലകരുമൊക്കെ ക്യാമ്പിലുണ്ട്.
എട്ടുമുതല്‍ 30 വയസ്സുവരെയുള്ളവരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് ഹിന്ദു സ്വാഭിമാന്‍ നേതാവ് ചേത്ന ശര്‍മ പറയുന്നു. കുട്ടികള്‍ക്ക് തുടക്കത്തില്‍ വാളും തോക്കും നല്‍കില്ല. അവര്‍ക്ക് ആറുമാസത്തെ ശാരീരികവും മാനസികവുമായ പരിശീലനം നല്‍കും. ഭഗവദ്ഗീത പഠിപ്പിക്കും. പുനര്‍ജന്മമുള്ളതുകൊണ്ട് മരണത്തെ ഭയപ്പെടേണ്ട എന്ന കാര്യമാണ് പ്രധാനമായും ഇവരെ പഠിപ്പിക്കുന്നതെന്ന് ശര്‍മ പറഞ്ഞു. ഇതിനുശേഷമാണ് ഇവര്‍ക്ക് ആയുധങ്ങള്‍ നല്‍കുക. പരിശീലനം ‘വിജയകര’മായി പൂര്‍ത്തിയാക്കിവര്‍ സ്വന്തമായി ക്യാമ്പ് തുടങ്ങും.
‘ഞങ്ങളുടെ അമ്മമാരും സഹോദരിമാരും ഭീഷണിയിലാണ്. എനിക്ക് അവരെയും എന്നത്തെന്നെയും സംരക്ഷിക്കേണ്ടതുണ്ട്’; ക്യാമ്പിലെ എട്ടുവയസ്സുകാരി പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പത്താന്‍കോട്ട് ഭീകരാക്രമണം തങ്ങളുടെ ലക്ഷ്യത്തിന്‍െറ സാധൂകരണമായി ഹിന്ദു സ്വാഭിമാന്‍ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ കരസേനയുടെ പകുതിയിലേറെയും വിന്യസിച്ചിരിക്കുന്നത് കശ്മീര്‍ താഴ്വരയിലാണെന്നും എന്നാല്‍, ഇവര്‍ക്ക് കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ തടയാനാകുന്നില്ളെന്നും പരിശീലകനായ മുന്‍ ¥ൈസനികന്‍ പര്‍മീന്ദര്‍ ആര്യ പറഞ്ഞു.
അതേസമയം, ഇത്തരം സായുധപരിശീലന ക്യാമ്പിനെക്കുറിച്ച് അറിയില്ളെന്ന് മീറത്ത് മേഖലാ ഐ.ജി അലോക് ശര്‍മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.