റബര്‍: കേന്ദ്രം ഇടപെടണം –ഉമ്മന്‍ ചാണ്ടി

കോട്ടയം: റബര്‍ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഏതറ്റംവരെയും പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിലസ്ഥിരതാ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. കേന്ദ്ര ഇടപെടലിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റബര്‍ വിലത്തകര്‍ച്ചക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന ജോസ് കെ. മാണിയെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സര്‍ക്കാര്‍ ഒരു കിലോക്ക്  53 രൂപവരെ സബ്സിഡി നല്‍കിയാണ് റബര്‍ സംഭരിക്കുന്നത്.  സംസ്ഥാന സര്‍ക്കാറിന്‍െറ ഇടപെടലിന് അതീതമായ ഈ സമരത്തിന് കേന്ദ്രത്തിന്‍െറ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ജോസ് കെ. മാണിയുമായി മുഖ്യമന്ത്രി 15 മിനിറ്റോളം ചര്‍ച്ച നടത്തി. കേന്ദ്രസര്‍ക്കാറില്‍നിന്ന്  വ്യക്തമായ തീരുമാനമുണ്ടാകും വരെ സമരം തുടരുമെന്ന് ജോസ് കെ. മാണി മുഖ്യമന്ത്രിയെ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.