ജയരാജനെ പ്രതിയാക്കാൻ ആർ.എസ്.എസ് നിർദേശം നൽകി -പിണറായി

കോഴിക്കോട്: ആർ.എസ്.എസ് നിർദേശ പ്രകാരമാണ് സി.ബി.ഐ പി.ജയരാജനെ പ്രതിയാക്കതെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയൻ. ജാമ്യം ലഭിക്കാതിരിക്കാനാണ് യു.എ.പി.എ വകുപ്പ് ചുമത്തിയിട്ടുള്ളത്. 505 ദിവസമായി കതിരൂർ കേസിൽ ജയരാജന്‍റെ പങ്ക് കണ്ടെത്തിയിട്ടില്ല. സി.ബി.ഐയുടെ നടപടി പ്രതിേഷേധാർഹമാണ്. പാർട്ടിയുടെ കണ്ണൂരിലെ രാഷ്ട്രീയ പ്രവർത്തനം തടസപ്പെടുത്താനുള്ള നീക്കം കൂടിയാണിതെന്നും പിണറായി വ്യക്തമാക്കി.

ജയരാജനെ കൊലപ്പെടുത്താൻ ആർ.എസ്.എസ് നേരത്തെ ശ്രമിച്ചിരുന്നു. ആർ.എസ്.എസിന് ജയരാജനോടുള്ള പക ഇതുവരെ തീർന്നിട്ടില്ല. അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്നും പിണറായി പറഞ്ഞു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.