Posted On
date_range Updated On
date_range പിഴത്തുക ആഗ്രഹിക്കുന്നില്ല; വിധിയിൽ നിരാശയെന്ന് ചന്ദ്രബോസിന്റെ കുടുംബം
തൃശൂർ: കോടതിവിധിയിൽ നിരാശയെന്ന് ചന്ദ്രബോസിന്റെ കുടുംബം. ഇതൊന്നുമല്ല പ്രതീക്ഷിച്ചത്. പിഴയായി ലഭിക്കുന്ന തുക ആഗ്രഹിച്ചതല്ല. പ്രതീക്ഷിച്ച വിധി കിട്ടിയില്ലെന്നും ചന്ദ്രബോസിന്റെ ഭാര്യ ജമന്തി മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിസാം താമസിയാതെ പരോളിലിറങ്ങും. നിസാം ഒരിക്കലും പുറത്തിറങ്ങരുതെന്നാണ് ആഗ്രഹം. ജയിലിലും സന്തുഷ്ടനായാണ് നിസാം കഴിയുന്നതെന്നും ജമന്തി പറഞ്ഞു.
നിസാമിനെ തൂക്കിക്കൊല്ലണമെന്ന് ചന്ദ്രബോസിന്റെ അമ്മ പ്രതികരിച്ചു. കൂടുതൽ ശിക്ഷ ലഭിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.