Posted On
date_range Updated On
date_range കലോത്സവം: ലോകായുക്ത ഉത്തരവ് ഹൈകോടതി റദ്ദാക്കി
തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ദേശിച്ച് ലോകായുക്ത നല്കിയ ഉത്തരവ് ഹൈകോടതി റദ്ദാക്കി. രണ്ട് വിദ്യാര്‍ഥികള്‍ ലോകായുക്തയില്‍നിന്ന് നേടിയ ഉത്തരവിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഡി.പി.ഐയുടെ ഹരജി അംഗീകരിച്ച കോടതി ലോകായുക്ത ഉത്തരവ് റദ്ദാക്കുകയായിരുന്നു. ലോകായുക്ത, മനുഷ്യാവകാശ കമീഷന്, ബാലാവകാശ കമീഷന് എന്നിവ കലോത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ ഉത്തരവ് നല്‍കുന്നതിനെതിരെ ഡി.പി.ഐ സമര്‍പ്പിച്ച ഹരജി ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് ലോകായുക്ത രണ്ട് മത്സരാര്‍ഥികള്‍ക്ക് അനുകൂല ഉത്തരവ് നല്‍കിയത്. 15 പേര് ഹൈകോടതിയില്‍നിന്ന് അനുകൂല ഉത്തരവ് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.